ഷാജിവർഗ്ഗീസ് കലയപുരം
ആലപ്പുഴ: നിത്യതയിൽ ചേർക്കപ്പെട്ട പാസ്റ്റർ സി. ജെ വർഗീസിന്റെ കുടുംബത്തിനുള്ള പാർപ്പിട പദ്ധതിയ്ക്കായി ആലപ്പുഴ വെസ്റ്റ് സെന്ററിലെ സഭകളും, വ്യക്തികളും വഴി സമാഹരിച്ച സാമ്പത്തീക നന്മയായി ലഭിച്ച ₹7,65,500/- രൂപ ഇന്ന് ചേപ്പാട് വെച്ച് നടത്തപ്പെട്ട മാസയോഗത്തിൽ സെന്റർ ശുശ്രൂഷകൻ പാസ്റ്റർ എബ്രഹാം ജോർജ് & സെന്റർ പ്രസിഡന്റ് പാസ്റ്റർ എൻ. സ്റ്റീഫൻ എന്നിവർ ചേർന്ന് സിസ്റ്റർ ഗ്രേസികുട്ടി വർഗീസിന് കൈമാറി.


