Home Daily news ഐ.പി.സി ഫാമിലി കോൺഫ്രൻസ് ഒരുക്കങ്ങൾ പൂർത്തിയാകുന്നു; രജിസ്ട്രേഷൻ ധൃതഗതിയിൽ ആവേശപൂർവ്വം .

ഐ.പി.സി ഫാമിലി കോൺഫ്രൻസ് ഒരുക്കങ്ങൾ പൂർത്തിയാകുന്നു; രജിസ്ട്രേഷൻ ധൃതഗതിയിൽ ആവേശപൂർവ്വം .

0

സുനിൽ ഒറ്റപ്പാലം

ഒക്കലഹോമ: ഐപിസി അമേരിക്കൻ ഫാമിലി കോൺഫറൻസ് ഒരുക്കങ്ങൾ പൂർത്തിയായിവരുന്നു. ജനം കൊവിഡ്
ദുരിതത്തിലകപ്പെട്ടെങ്കിലും അതിനെ അതിജീവിച്ച ദൈവമക്കൾ കോൺഫറൻസിൽ പങ്കെടുക്കാൻ ആവേശപൂർവം രജിസ്റ്റർ ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
ആഗസ്റ്റ് 4 മുതൽ 7 വരെ ഒക്കലഹോമയിലെ നോർമൻ എംബസി സ്യൂട്ട് ഹോട്ടലിൽ വച്ചാണ് കൺവൻഷൻ നടക്കുന്നത്. ഡാളസിൽ നിന്നും രണ്ടര മണിക്കൂർ കാർയാത്രയിൽ നോർമൻ സിറ്റിയിൽ എത്താം.പാസ്റ്റർ പി.സി. ജേക്കബ്(നാഷണൽ കൺവീനർ – ഒക്കലഹോമ), ജോർജ് തോമസ്(നാഷണൽ സെക്രട്ടറി – ഹ്യൂസ്റ്റൺ), തോമസ് വർഗീസ് സിപിഎ(നാഷണൽ ട്രഷറർ – ഒക്കലഹോമ), ഗ്രേസ് ശാമുവൽ (ലേഡീസ് കോഡിനേറ്റർ – ന്യൂജേഴ്സി), ജസ്റ്റിൻ ഫിലിപ്പ്(യൂത്ത് കോഡിനേറ്റർ – ഡാളസ്) എന്നിവരാണ് നാഷണൽ ഭാരവാഹികൾ.റവ. സാം ജോർജ്, റവ. വൽസൻ എബ്രഹാം, പാസ്റ്റർ ജോ തോമസ്, ഡോ. പോൾ മാത്യൂസ്, പാസ്റ്റർ എബി പീറ്റർ, പാസ്റ്റർ ഷിബു തോമസ്, ഡോ. സാം സ്റ്റോംസ്, ഡോ. ജെ. പൈക്ക്, ഡോ. സാബു വർഗീസ്, ഡോ. വിൽസൺ വർക്കി, പാസ്റ്റർ ജേക്കബ് മാത്യു, ഇവാ. ജോഷ് മാത്യു, ഡോ. മറിയാമ്മ സ്റ്റീഫൻ, ഡോ. എയ്ഞ്ചൽ സ്റ്റീഫൻ ലിയോ എന്നിവരാണ് മുഖ്യപ്രാസംഗകർ.
വർഗീസ് മാത്യു(കാലിഫോർണിയ), ക്രിസ്റ്റോ ചെറിയാൻ(ഒക്കലഹോമ ) എന്നിവരുടെ നേതൃത്വത്തിലുള്ള നാഷണൽ ഗായകസംഘമാണ് ഗാനശുശ്രൂഷ നിർവ്വഹിക്കുന്നത്. ആഗസ്റ്റ് 4 ന് വൈകിട്ട് കൺവീനർ പി. സി. ജേക്കബ് കോൺഫറൻസ് ഉദ്ഘാടനം ചെയ്യും.

രാവിലെ ബൈബിൾ സ്റ്റെഡി, ഉച്ചകഴിഞ്ഞ് സെമിനാർ, രാത്രി പൊതുയോഗം എന്നിങ്ങനെയാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്
5-ാം തീയതി വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് വനിതാ സമ്മേളനം നടക്കും. പതിവിൽ കവിഞ്ഞുള്ള മെച്ചമായ ഭക്ഷണവും താമസ സൗകര്യവും കോൺഫറൻസിനെ മികച്ചതാക്കും. കൺവൻഷൻ നടക്കുന്ന അതെ കെട്ടിടത്തിൽ തന്നെയാണ് താമസ സൗകര്യവും ഒരുക്കായിട്ടുള്ളത്. എയർപോർട്ടിൽ എത്തുന്നവർക്ക് ഹോട്ടലിൽ എത്താനുള്ള വാഹന സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

പരസ്യം

LEAVE A REPLY

Please enter your comment!
Please enter your name here