Home Daily news *ഐ.പി.സി ബാംഗ്ലൂർ സെൻ്റർ വൺ 18-ാം മത് വാർഷിക കൺവൻഷൻ 26 ന് തുടക്കം*

*ഐ.പി.സി ബാംഗ്ലൂർ സെൻ്റർ വൺ 18-ാം മത് വാർഷിക കൺവൻഷൻ 26 ന് തുടക്കം*

0

സാം മാത്യു ബാംഗ്ലൂർ

ബാംഗ്ലൂർ: ബാംഗ്ലൂർ സെന്റർ 1 പതിനെട്ടാമത് ആനുവൽ കൺവെൻഷൻ 2024 സെപ്റ്റംബർ മാസം 26, 27, 28, 29 ദിവസങ്ങളിൽ ഹൊറമാവ് ഐപിസി കർണാടക സ്റ്റേറ്റ് ഹെഡ് ക്വാർട്ടറിൽ വച്ച് നടക്കുന്നു.എല്ലാദിവസവും 6 pm മുതൽ 9 pm വരെ ആണ് കൺവെൻഷൻ സമയം. വെള്ളിയാഴ്ച സഹോദരിമാരുടെ യോഗവും, ശനിയാഴ്ച സൺഡേ സ്കൂൾ പി വൈ പി എ ആനിവേഴ്സറിയും, ഞായറാഴ്ച കംമ്പൈൻ വർഷിപ്പും ഉണ്ടായിരിക്കുന്നതാണ്. പകൽ യോഗങ്ങളുടെ സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണി വരെയായിരിക്കും. കൺവെൻഷൻ പ്രാസംഗികരായി പാസ്റ്റർ: കെ എസ് ജോസഫ് ( ഐപിസി കർണാടക സ്റ്റേറ്റ് പ്രസിഡന്റ് ), ഡോക്ടർ :വർഗീസ് ഫിലിപ്പ് ( ഐപിസി കർണാടക സ്റ്റേറ്റ് സെക്രട്ടറി ), പാസ്റ്റർ: പി സി ചെറിയാൻ (റാന്നി), പാസ്റ്റർ: ഷിബു തോമസ് (ഒക്കലഹോമ ).കൂടുതൽ വിവരങ്ങൾ അറിയാൻ : പാസ്റ്റർ :ജോർജ് എബ്രഹാം( ജനറൽ കൺവീനർ) 87 627 290 59, പാസ്റ്റർ: സജി ചക്കുംചിറ (ജോയിന്റ് കൺവീനർ)9421250191, ബ്രദർ സൈറസ് ഡി (ജോയിന്റ് കൺവീനർ)9845552069, പാസ്റ്റർ ജേക്കബ് ഫിലിപ്പ് (പബ്ലിസിറ്റി കൺവീനർ )9916046008.

LEAVE A REPLY

Please enter your comment!
Please enter your name here