Home Daily news “P0IMEN” സുവിശേഷകരുടെ മക്കളുടെ സംഗമം 25 ന് കോവളത്ത്

“P0IMEN” സുവിശേഷകരുടെ മക്കളുടെ സംഗമം 25 ന് കോവളത്ത്

0

ന്യൂസ് :-എൻ.എസ് നെല്ലിക്കുന്നം

കർത്തൃവേലയിൽ അദ്ധ്വാനിക്കുന്ന സുവിശേഷകരുടെ മക്കൾ ഒരുമിച്ചു കൂടുന്നു 2024 മേയ് 25 ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 4 വരെ കോവളം ചർച്ച് ഓഫ് ഗോഡ് സെൻ്റർ ചർച്ചിൽ വച്ചാണ് സംഗമിക്കുന്നത്. പാഴ്സനേജ് ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കൽ, കഴിഞ്ഞ 25 വർഷം തുടർമാനമായി കർത്തൃവേലയിൽ നില്ക്കുന്ന ശുശ്രൂഷകന്മാരുടെ മക്കളായ ശുശ്രൂഷകന്മാരെ ആദരിക്കൽ, അനുഗ്രഹീതമായ സംഗീത വിരുന്നും ഈ സംഗമ വേദിയിൽ ഉണ്ടായിരിക്കുമെന്ന് സംഘാടകർ ജി.എം മിഡിയായോട് പറഞ്ഞു.
പാസ്റ്റർ ഇസ്രായേൽ പൗലോസ് രാമേശ്വരം മുഖ്യാതിഥിയായിരിക്കും. പാഴ്സേനേജിൽ വളർന്നുവന്നകർത്തൃദാസന്മാർക്ക് മറക്കാനാകാത്ത അനുഭവങ്ങൾ ആയിരിക്കും ഈ സംഗമ വേദിയെന്നും സംഘട കർ അവകാശപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക് 9895115137, 9446613701

LEAVE A REPLY

Please enter your comment!
Please enter your name here