പുനലൂർ: ഇന്ത്യ പെന്തെക്കോസ്തു ദൈവസഭ പുനലൂർ ബേഥേൽ പ്ലാച്ചേരി ചർച്ചിൻ്റെ ഉപ്പുകുഴിയിലുള്ള സുവി: ഷിബു സൈമൻ്റെ പ്രാർത്ഥനാലയത്തിൽ നടക്കുന്ന 21 ദിന ഉപവാസ പ്രാർത്ഥനക്കും, ഉണർവ്വുയോഗത്തിനും അനുഗ്രഹീത തുടക്കം. സഭാ ശുശ്രൂഷകൻപാസ്റ്റർ ഷാജി വർഗ്ഗീസ് കലയപുരം പ്രാർത്ഥിച്ച് ഉത്ഘാടനം ചെയ്യുകയും പാസ്റ്റർ സാം ശാമുവേൽ ഭോപ്പാൽ ദൈവവചനം സംസാരിച്ചു.തുടർന്നുള്ള ദിവസങ്ങളിൽ പാസ്റ്റർഡാനിയേൽ കൊന്നനിൽക്കുന്നതിൽ, പാസ്റ്റർ റെജി മാങ്ങാനം, പാസ്റ്റർ മോൻസി തോമസ് ആലപ്പുഴ തുടങ്ങിയ ദൈവദാസന്മാർ ശുശ്രൂഷിക്കും. എല്ലാ ദിവസവും കൃപാവര പ്രാപ്തരായ ദൈവദാസന്മാർ ദൈവവചനം ശുശ്രൂഷിക്കും.ഏപ്രിൽ 23 ന് ഉപവാസ പ്രാർത്ഥന അവസാനിക്കും.പാസ്റ്റർ ഷാജി വർഗ്ഗീസ് കലയപുരം, സുവി: ഷിബു സൈമൺ നേതൃത്വം നൽകും




