Home Daily news ഐ.പി.സി മധ്യപ്രദേശ് സ്റ്റേറ്റിന്റെ മിഷൻ ഡയറക്ടറായി ബ്രദർ റ്റി ജു തോമസ് ചുമതലയേറ്റു

ഐ.പി.സി മധ്യപ്രദേശ് സ്റ്റേറ്റിന്റെ മിഷൻ ഡയറക്ടറായി ബ്രദർ റ്റി ജു തോമസ് ചുമതലയേറ്റു

0

വാർത്ത: എൻ എസ് നെല്ലിക്കുന്നം

ഒന്നര പതിട്ടാണ്ടായി ലിവിംഗ് ഹോപ് മിനിസ്ട്രീസിലൂടെ മധ്യപ്രദേശിലെ നൂറു കണക്കിന് മിഷനറി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വന്ന ബ്രദ. റ്റിജു തോമസിനെ ഒക്ടോബർ 9 നു കൂടിയ ഐപിസി മധ്യപ്രദേശ് സ്റ്റേറ്റിന്റെ ജനറൽ ബോഡിയിൽ മിഷൻ ഡയറക്ടർ ആയി തിരഞ്ഞെടുത്തു. ഐക്യകണ്ഠേനയായിരുന്നു തിരഞ്ഞെടുപ്പ്. ഹൂസ്റ്റൻ ആസ്ഥാനമായി പ്രമുഖ ബിസിനസ് സ്ഥാപനത്തിന് നേതൃത്വം വഹിക്കുന്ന റ്റിജു തോമസ് അദ്ദേഹത്തിന്റെ നന്മകൾ ഭാരത സുവി ശേഷീകരണത്തിന്റെ വ്യാപ്തിയ്ക്കായി ചെലവഴിക്കുകയും സഭകളുടെ ശക്തീകരണത്തിന് മുൻ നിരയിൽ നിൽക്കുന്ന വ്യക്തിത്വമാണ്. അമേരിക്കയിലെ ഹെബ്രോൻ ഹൂസ്റ്റൻ സഭയിലെ അംഗമായ അദ്ദേഹം ഐ.പി.സി മധ്യപ്രദേശിൽ നിന്നും ഒക്ടോബർ 9 ന് കൂടിയ ജനറൽ ബോഡിയിൽ കൗൺസിൽ അംഗമായും തിരഞ്ഞെടുക്കപ്പെട്ടു.
സുവിശേഷീകരണ – ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അദ്ദേഹത്തിന്റെ സേവനങ്ങൾ ഐ പി.സി.ക്ക് ഒരു മുതൽ ക്കുട്ടാണ് .

LEAVE A REPLY

Please enter your comment!
Please enter your name here