എൻ.എസ് നെല്ലിക്കുന്നo
* വരുവാനിരിക്കുന്നഐ.പി സി കേരളാ സ്റ്റേറ്റ് ഇലക്ഷനിൽ ഇത്തവണ ഒട്ടേറെ സംഭവബഹുലമായ മാറ്റങ്ങൾക്കും, അട്ടിമറികൾക്കും സാധ്യതയുണ്ട്. തിരുവനന്തപുരം ജില്ലയിൽ നിന്നും ബ്രദർ ബിനു വി ജോർജ്ജ് താബോർ , ട്രഷറാർ സ്ഥാനത്തേക്ക് വരുവാൻ ഏറെ സാധ്യതയേറുന്നതായി കാണുന്നു. കേരളത്തിലാകമാനം ജനസമ്മതനും,ഐ.പി സി യിലെ മിന്നും താരവും മാണ് ബിനു ജോർജ്. തിരുവനന്തപുരം താബോർ സഭയുടെ വികസന, ജീവകാരുണ്യ, പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു. നിലവിൽ സഭാ സെക്രട്ടറിയും, സ്റ്റേറ്റ് കൗൺസിൽ അംഗവുമാണ്. സത്യത്തിനും നീതിക്കും അടിയുറച്ച് നില്ക്കുന്ന ഒരു ധീര പോരാളിയാണ് ബിനു ജോർജ് താബോർ സഭയിൽ, ജനറലിൻ്റെ നിയമവിരുദ്ധ ഇടപ്പെടലുകൾ, കേരളത്തെ വെട്ടി മുറിച്ച സംഭവം തുടങ്ങിയ കേന്ദ്രത്തിൻ്റെ തെറ്റായ നിലപാടുകൾക്ക് എതിരെ പോരാടിയ ചങ്കുറപ്പ് ഉള്ള വ്യക്തിയാണ് ബിനു സാർ 2025-2028 ലെ ഐപി സി കേരള സ്റ്റേറ്റ് ഭരണസമിതിയിലേക്ക് ട്രഷറാർ സ്ഥാനം അലങ്കരിക്കുവാൻ എന്തുകൊണ്ടും അർഹതയും, യോഗ്യതയും ഒത്തു ഇണങ്ങിയ ബ്രദർ ബിനു വി. ജോർജ്ജ് തന്നെയാകട്ടെ നമ്മുടെ അടുത്ത ട്രഷറാർ’




