ന്യൂസ് : പാസ്റ്റർ ഷൈജു വെള്ളനാട്
തിരുവനന്തപുരം : ഐപിസി വെമ്പായം സെൻ്റർ പുത്രിക സംഘടനയായ പി വൈ പി എ , സൺഡേ സ്കൂൾ,സോദരി സമാജം എന്നിവയുടെ പ്രവർത്തന ഉദ്ഘാടനം ഇന്നലെ (24-07-2025) വൈകുന്നേരം 4 മണിക്ക് നാലാഞ്ചിറ ഐപിസി ജയോത്സവം വർഷിപ്പ് സെൻ്ററിൽ വച്ച് ഐപിസി വെമ്പായം സെൻ്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ കെ പി രാജന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഐപിസി വെമ്പായം സെൻ്റർ മിനിസ്റ്റർ പാസ്റ്റർ ദാനിയേൽ കൊന്നനില്കുന്നതിൽ ഉദ്ഘാടനം ചെയ്തു.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ അനുഗ്രഹിച്ചു പ്രാർത്ഥിക്കുകയും ഐപിസി വെമ്പായം സെൻ്റർ സെക്രട്ടറി പാസ്റ്റർ കെ എസ് ബൈജു ,ജോയിൻ സെക്രട്ടറി ബ്രദർ സാബു മുളക്കുടി, ട്രഷറർ ബ്രദർ ബോബൻ S P , സിസ്റ്റർ സുനി ബൈജു എന്നിവർ ആശംസകൾ അറിയിച്ചു.2024-ൽ നടന്ന താലന്ത്പരിശോധനയിൽ വിജയികളായവർക്ക് സമ്മാനദാനവും നൽകി ഐ പി സി വെമ്പായം സെൻ്റർ പി വൈ പി എ ഗാന ശുശ്രുഷകൾ നിർവഹിച്ചു.ഐപിസി വെമ്പായം സെൻ്റർ ജോയിൻ സെക്രട്ടറി പാസ്റ്റർ ഷൈജു വെള്ളനാട് , ബ്രദർ പ്രവീൺ യേശുദാസ്,പാസ്റ്റർ ബിനുരാൻ , Evg. ബിനു ജോൺ , പാസ്റ്റർ അഭിലാഷ് , Evg. ആകാശ് രാജ് , Evg.ഇമ്മാനുവേൽ ജോർജ്, Evg.ബ്ലെസൻ ജോൺ തുടങ്ങിയവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി



























