NS Nellikunnam
തിരുവനന്തപുരം നഗരത്തിൽ കുടിവെള്ള വിതരണം മുടങ്ങിയിട്ട് ഇന്ന് 4-ാം ദിവസം. ഇന്ന് വിതരണം
പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലാണ് ജനം. അതേസമയം നഗരത്തിൽ പമ്പിങ്ങ്, ഇന്നലെ രാത്രി വീണ്ടും തുടങ്ങിയെങ്കിലും ചിലയിടങ്ങളിൽ ലീക്ക് കണ്ടെത്തിയതിനാൽ തുടരാനായിരുന്നില്ല. തകരാർ പരിഹരിച്ചതിന് ശേഷം പമ്പിങ് പൂർണ തോതിൽ തുടങ്ങുമെന്നാണ് വാട്ടർ അതോറിറ്റി അറിയിച്ചു. 44 വാർഡുകളിലേക്കുള്ള കുടിവെള്ള വിതരണമാണ് നിർത്തിവച്ചിരുന്നത്.




