വാർത്ത : N.S.Nellikunnam
സിംഹളരുടെ നാട്ടിലും ഇനി ഉണർവിന്റെ കാറ്റ് വിശാൻ ആറു ദിനങ്ങൾ ബാക്കി.ഐപിസി ശ്രീലങ്കൻ റീജിയൻ 6-ാം മത് കൺവെൻഷൻ 2023 ഒക്ടോബർ 3 മുതൽ 5 വരെ ശ്രീലങ്കയുടെ കിഴക്കൻ ഭാഗമായ ബെറ്റിക്കുളയിൽ നടക്കും. ഒരുക്കങ്ങൾ ഏതാണ്ടു പൂർത്തിയായി എന്നറിയുന്നു. ഐ.പി.സി. ശ്രീലങ്ക റിജിയൻ പ്രസിഡന്റ് പാസ്റ്റർ.വൈ. ജോൺസൺ കൺവെൻഷൻ ഉത്ഘാടനം നിർവഹിക്കും. പാസ്റ്ററന്മാരായ തോമസ് ജോർജ്ജ്, പി.കെ തോoസൺ, സ്പർജൻ വിക്ടർ എന്നിവരാണ് മുഖ്യപ്രഭാഷകർ. കഴിഞ്ഞ വർഷങ്ങളിൽ നിന്നും വ്യത്യസ്ഥമായി വലിയ വിപുലീകരണ ക്രമികരണ ആളാണ് ഇത്തവണത്തെ കൺവെൻഷൻ . .2017-ൽ വിശ്വാസത്താൽ ശ്രീലങ്കയിൽ പ്രവർത്തനം ആരംഭിച്ചു. ഇപ്പോൾ 49-ൽപ്പരം സഭകൾ ഉണ്ടു്.. കഴിഞ്ഞ അഞ്ച് പ്രാവശ്യവും വിജയകരമാക്കിയ ദൈവം
ആറാമത്തെ റീജിയൻ കൺവെൻഷനും അനുഗ്രഹമാക്കി തീർക്കുമെന്ന വിശ്വാസത്തിലാണ് പാസ്റ്റർ വൈ. ജോൺസൺ. കൺവെൻഷൻ ചെലവിലേക്ക് ഏതാണ്ടു മൂന്നു ലക്ഷം രൂപ വേണ്ടി വരുമെന്നും,. ഒന്നുമില്ലായ്മയിൽ നിന്നും സകലതും ഉളവാക്കുന്ന ദൈവം കാര്യം സാധിപ്പിക്കുമെന്നും, ഇത്തവണത്തെ കൺവെൻഷൻ ശ്രീലങ്കയിൽ ഒരു ആത്മീയ ഉണർവിന് കാരണമാകുമെന്നും, പാസ്റ്റർ വൈ. ജോൺസൺ ജി.എം മീഡിയായോടു പങ്കു വച്ചു. . നിന്ദയുടെയും അപമാനത്തിന്റെയും നടുവിൽ അല്പം പോലും പതറാതെ ദൈവം തന്ന ശ്രുശ്രുഷ തികച്ചുകൊണ്ട് ശ്രീലങ്കയിൽ ഇത് ഏഴാം വർഷം ആയിരിക്കുന്നുയെന്നും അദ്ദേഹം കൂട്ടി ചേർത്തു.,
ശ്രീലങ്കയുടെ പ്രവർത്തനങ്ങളെ ഓർത്തും, നടക്കുവാൻ പോകുന്ന കൺവെൻഷനെ ഓർത്തും, ദൈവമക്കൾ ദയവായി പ്രാർത്ഥിക്കുകയും സഹായ സഹകരണങ്ങൾ ഉണ്ടാക്കണമെന്നും അഭ്യർത്ഥിക്കുന്നു.








