വാർത്താ- ജിജോ പാലക്കാട് . ജി.എം ന്യൂസ്, പാലക്കാട് ബ്യൂറോ
വയനാട്:- ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ, സുൽത്താൻ ബത്തേരി ഐ പി സി പെനിയേൽ സഭയിൽ 21 ദിവസ ഉപവാസ പ്രാർത്ഥന 10 ന് ആരംഭിക്കും. ഏപ്രിൽ 30 ാം തിയതി സമാപിക്കും. . അനുഗ്രഹീതരായ കർതൃദാസന്മാരായ
പാസ്റ്റർ ജോർജ് രാജൻ കൊട്ടാരക്കര, പാസ്റ്റർ പി. എബ്രഹാം പാലക്കാട്, പാസ്റ്റർ റോയ് ഉമ്മൻ ആലപ്പുഴ, പാസ്റ്റർ മാത്യു ലാസർ ചെങ്ങന്നൂർ,പാസ്റ്റർ തോമസ് തോമസ് വയനാട്, തുടങ്ങിയവർ ഓരോ ദിവസങ്ങളിലും ദൈവവചന ശുശ്രൂഷകൾ നിർവഹിക്കുന്നു. .. ഉപവാസ പ്രാർത്ഥനയിൽ രോഗസൗഖ്യം, വിടുതലുകൾ, അത്ഭുതങ്ങൾ നടക്കുവാൻ ഏവരും പ്രാർത്ഥിക്കണമെന്നു ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്ന സഭാ പാസ്റ്റർ. ജോബി ജോർജ് അറിയിച്ചു.







