തിരുവനന്തപുരം :ക്രിസ്തുവിൽ ബഹുമാന്യ കർത്തൃദാസന്മാരും , വിശ്വാസ സമൂഹത്തിനും സ്നേഹ വന്ദനം . ഇവിടെ രേഖപ്പെടുത്തുന്ന ഈ ക്ലിപ്പ് വായിക്കാതെ വിടരുത്. ഇതൊരു അഭ്യർത്ഥനയാണ്.
മനുഷ്യ ജീവിതം വളരെ വിലപ്പെട്ടതാണ്. മനുഷ്യനെ മനുഷ്യനായ് കാണുകയെന്നതാണ് മനുഷ്യ ധർമ്മം. ഇവിടെ ഇതാ നിസ്സാഹായകനായ ഒരു സഹോദരനെ ജി.എം മീഡിയ പരിചയപ്പെടുത്തുന്നു.
വെള്ളറട, ചെബൂര്, മണ്ണാംകോട് ചർച്ച് ഓഫ് സൗത്ത് ഏഷ്യാ സഭാംഗം പ്രദർ രാജു . ഇന്ന് തന്റെ പ്രിയപ്പെട്ടവൾക്ക് വേണ്ടി (ഭാര്യ) ജീവന് വേണ്ടി കനിവ് തേടുകയാണ്. ഒരു പ്രൊഫഷനൽ ഗിറ്റാർ സ്റ്റ് ആയ ബ്രദർ രാജുവിന്റെ കുടുംബം സന്തോഷവും,സമാധാനവും മായി കഴിഞ്ഞു വരവേ, അതു സംഭവിച്ചു. ഇന്ന് മാനസീകമായി തകർന്ന ഒരു അവസ്ഥ നേരിടുകയാണ്. തന്റെ ഭാര്യ ജയ യുടെ യൂട്രസ്സിൽ ഒരു മുഴ വളർന്നുകൊണ്ടിരുന്നു. വേദന അറിഞ്ഞില്ലാത്തതിനാൽ ആരും അറിഞ്ഞില്ല. ഒടുവിൽ വേദനയെന്ന ഭീകരാവസ്ഥ വെളിപ്പെട്ടു. ഉടനെ ആശുപത്രിയിൽ പോയി ചെക്ക് ചെയ്തു. അപ്പോളാണ് അറിഞ്ഞത് യൂട്രസിൽ വളർന്നു വന്ന മുഴ 4 വർഷം അയി എന്ന്. അങ്ങനെ തിരുവനന്തപുരം ശ്രീ അവിട്ടം നിരുന്നാൾ ആശുപത്രി (SAT) യിൽ 2022 മെയ് 16ാം തിയതി ഓപ്പറേഷന് വിധേയപ്പെട്ടു. .പത്തോളജി ഡിപ്പാർട്ട്മെന്റിന്റെ റിപ്പോർട്ടു വന്നപ്പോൾ കാൻസർ എന്ന മാരക രോഗത്തിന്റെ മൂന്നാം സ്റ്റേജ് ആയി എന്നറിഞ്ഞു ശേഷം കീമോ എടുക്കാൻ RCC യിൽ പോകാൻ എഴുതി തന്നു. സാബത്തികത്തിന്റെ കുറവ് കണക്കിലെടുത്ത് . തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി യെഴുതി വാങ്ങി. . 20/9/22 ൽ 5കീമോ വരെ എടുത്തിരുന്നു. ഇതിനിടയിൽ ഒരു സ്കാൻ എടുത്തു 12,000 രൂപ കൊടുത്തു . ആ കീമോ കഴിഞ്ഞു എങ്കിലും ആ സ്കാൻ ഇനിയും എടുക്കണം കൂടാതെ തുടർന്നും കീമോ എടുക്കണം ഓരോ കീമോ കഴിയുന്തോറും ഭാരിച്ച ചെലവ് വരുന്നു. ഒരു നിവർത്തിയും ഇല്ലാതെ ഭരപ്പെടുന്ന രാജു ബ്രദറിന്റെ അവസ്ഥ ഇങ്ങനെ .
2019ൽ 9-ാം മാസം ബ്രദർ രാജുവിന് സ്ട്രോക്ക് വന്നു. ഇപ്പോൾ പണിയൊന്നും ചെയ്യാൻ പറ്റില്ല കൈ കൾക്ക് നല്ല ശക്തി ഇല്ലാത്തതിനാൽ തന്റെ ഗിറ്റാർ ഇപ്പോൾ വിശ്രമത്തിലാണ്. തന്റെ അമ്മയും സ്ട്രോക്ക് ബാധിച്ച് 2015 മുതൽ കിടപ്പിലാണ്. അവർ തടി ഇടിച്ചു സ്വന്തം കാര്യം നോക്കുവാൻ മാത്രം കഴിയും. ഇതാണ് എന്റെ കുടുംബം
സാമ്പത്തികമായി വളരെ പിന്നിൽ നില്ക്കുന്ന രണ്ടു മക്കൾ ഉണ്ടെങ്കിലും അവർക്ക് ഒന്നും ചെയ്യുവാൻ കഴിയില്ല. . സാബത്തികമില്ലാത്തതിനാൽ ചികിത്സ മുടങ്ങി , വേദനയാൽ ഭാരപ്പെടുന്നു. ദൈവദാസന്മാരെ , വിശ്വാസികളെ, ബ്രദർ രാജുവിന്റെ ഭാര്യയുടെ ജീവൻ നിലനിർത്തുവാൻ ,മനസ്സലിവ് ഉള്ള നിങ്ങൾക്ക് ചെയ്യുവാൻ കഴിയാവുന്ന സാബത്തിക സഹായം സഭാ, സംഘടന, നോക്കാതെ മനുഷ്യൻ എന്ന പരിഗണനയിൽ ചെയ്യണമേ,എന്നു് അഭ്യർത്ഥിക്കുന്നു. അപേക്ഷിക്കുന്നു. ബ്രദർ രാജുവിന്റെ ബാങ്ക് ഡീറ്റെയിൽസ് താഴെ ചേർക്കുന്നു.
ഫെഡറൽ ബാങ്ക് . രാജു .സി. A/C No:- 13250 100221379
IFSC code: FDRL0001325.
Phone No:- 9495627414.
************************
തയ്യാറാക്കിയത് ജി.എം മീഡിയ തിരുവനന്തപുരം
************************


