Home Daily news *ഐ.പി സി സോദരി സമാജം തിരുവനന്തപുരം മേഖല മുൻ ഭരണ സാരഥികളുടെ തെറ്റായ നയങ്ങളിൽ ജി.എം...

*ഐ.പി സി സോദരി സമാജം തിരുവനന്തപുരം മേഖല മുൻ ഭരണ സാരഥികളുടെ തെറ്റായ നയങ്ങളിൽ ജി.എം മീഡിയ ഇടപ്പെട്ടതിൻ്റെ ഫലമായി സത്യങ്ങൾ പുറത്തുവരുന്നു*

0

ജി.എം മിഡിയ തിരുവനന്തപുരം

തിരുവനന്തപുരം: –
*ഇന്ത്യാ പെന്തെക്കോസൽ ദൈവസഭയുടെ സഹോദരിന്മാരുടെ സംഘടനയായ സോദരി സമാജം ( വിമൻസ് ഫെലോഷിപ്പ്) തിരുവനന്തപുരം മേഖല മുൻ ഭരണ സാരഥികളുടെ ചില തെറ്റായ നയങ്ങളിൽ ജി.എം മീഡിയ ഇടപ്പെട്ടതിൻ്റെ ഫലമായി സത്യങ്ങൾ പുറത്തുവരുന്നു*
*മുൻ ഭരണസമിതിയുടെ കാലാവധി കഴിഞ്ഞപ്പോൾ* *ഐ.പി സി ഭരണഘടന പ്രകാരം പുതിയ മേഖല ഭരണസമിതി നിലവിൽ വന്നിരുന്നു.* *എന്നാൽ മുൻ ഭരണ സാരഥികൾ സ്ഥാനങ്ങൾ ഒഴിയുവാൻ കൂട്ടാക്കാതെ ഭരണഘടന ലംഘിച്ചു കൊണ്ട്, സമാന്തരമായി തിരുവനന്തപുരം മേഖല സോദരി സമാജ കമ്മിറ്റി ഉണ്ടാക്കുകയും, വ്യാജ ലെറ്റർഹെഡിൽ പരസ്യം ചെയ്യുകയും, സെമിനാർ നടക്കുന്നതായി പോസ്റ്റർ ഇറക്കുകയും ചെയ്തു സമാന്തരസമിതിയിൽ ആക്ടിംഗ് സെക്രട്ടറി എന്നവകാശപ്പെട്ട സിസ്റ്റർ, ഇപ്പോൾ ഐ.പി സി നെയ്യാറ്റിൻകര സെൻ്റർ സോദരി സമാജം സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ടു. സെൻ്റർ സോദരി സമാജം പ്രസിഡൻ്റും സെക്രട്ടറിയും മേഘല കമ്മിറ്റി അംഗങ്ങൾ ആണ്.ഐ.പി സി നെയ്യാറ്റിൻക്കര സെൻ്ററിൽ ഉള്ള സെക്രട്ടറിയെ തിരുവനന്തപുരം മേഖല അംഗീകരിക്കണമെങ്കിൽ മുൻ ഭരണസമിതിയിലിരുന്ന കാലയളവിൽ സോദരി സമാജ വിരുദ്ധ പ്രവർത്തനങ്ങൾ മേഖലയിൽ നടത്തിയതിനാൽ മാപ്പ് അപേക്ഷ നൽകണമെന്ന്, നിലവിലെ പുതിയ ഭരണസമിതി തീരുമാനിച്ച് അറിയിച്ചിരിന്നു പ്രാരംഭത്തിൽ, മാപ്പ് പറയില്ലെന്ന് ശഠിച്ചെങ്കിലും, കുറ്റബോധം മനസ്സിലാക്കി സത്യം തിരിച്ചറിഞ്ഞ് നെയ്യാറ്റിൻക്കര സെൻ്റെർ സോദരി സമാജം സെക്രട്ടറി തിരുവനന്തപുരം മേഖല കമ്മിറ്റിക്ക് മാപ്പ് അപേക്ഷിച്ചു കൊണ്ട് കത്ത് നൽകിയതായറിയുന്നു. ഇപ്പോഴെങ്കിലും സത്യത്തിലേക്ക് മടങ്ങിവന്ന സിസ്റ്റർക്ക് ജി.എം മിഡിയാ അനുമോദിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here