വാർത്ത…സൈമൺ കാസർഗോഡ്

ബംഗളുരൂവിലും തമിഴ്നാട്ടിലും കനത്ത മഴ തുടരുന്നു.തമിഴ്നാട്ടിലെ കൊസസ്തലയാർ പുഴ കരകവിഞ്ഞ് ഒഴുകുകയാണ്. ആന്ധ്രാപ്രദേശിലെ നദികളിൽ നിന്നും വെള്ളം തമിഴ്നാട്ടിലേക്കെത്തുന്നതും സ്ഥിതി ഗുരുതരമാക്കുന്നുണ്ട്. പല സ്ഥലത്തും ബോട്ട് ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. അതേ സമയം, തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിലെ പൂണ്ടി റിസർവോയറിൽ നിന്ന് വെള്ളം ഒഴുക്കിക്കളയുന്നത് കുറച്ചു.


