Home Daily news *ഒരുക്കങ്ങൾ പൂർത്തിയായി ഐ.പി സി സംസ്ഥാന കൺവെൻഷന് നാളെ തുടക്കം’*

*ഒരുക്കങ്ങൾ പൂർത്തിയായി ഐ.പി സി സംസ്ഥാന കൺവെൻഷന് നാളെ തുടക്കം’*

0

തോമസ് ജേക്കബ് കണ്ണൂർ

ചുങ്കത്തറ • ഇന്ത്യൻ പെന്തക്കോസ‌്തു ചർച്ച് (ഐപിസി) സംസ്ഥാന കൺവൻഷൻ നാളെ മുതൽ 8 വരെ പാലുണ്ട ന്യൂ ഹോപ് ബൈബിൾ കോളജ് ഗ്രൗണ്ടിൽ നടക്കും.
സംസ്ഥാന പ്രസിഡന്റ് പാസ്റ്റർ കെ.സി.തോമസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ ഷിബു തോമസ് ഒക്കലഹോമ, ബാബു ചെറിയാൻ, ഫിലിപ് പി.തോമസ്, വിൽസൺ വർക്കി, രാജു മേത്ര, സാം ജോർജ്, ഡിഗോൾ ലൂയിസ് എന്നിവർ പ്രസംഗിക്കും.
സമ്മേളനത്തിനോടനുബന്ധിച്ച് എല്ലാ ദിവസവും വൈകിട്ട് 5.30 മുതൽ പൊതുയോഗങ്ങൾ, 5ന് രാവിലെ 10 മുതൽ മലപ്പുറം, കോഴി ക്കോട്, വയനാട്, കണ്ണൂർ, കാസർ കോട് ജില്ലകളിലെ ശുശ്രൂഷക കുടുംബസമ്മേളനം, 6, 7 തീയതികളിൽ രാവിലെ 10 മുതൽ ഉണർവ് യോഗങ്ങൾ, 6ന് ഉച്ചയ്ക്ക് 2 മുതൽ സംസ്ഥാന വിമൻസ് ഫെലോഷിപ് സമ്മേളനം, 7ന് ഉച്ചയ്ക്ക് 2 മുതൽ സംസ്ഥാന പി വൈ പിഎ – സൺഡേ സ്കൂൾ സമ്മേളനം എന്നിവ നടക്കും.
8ന് രാവിലെ 9 മുതൽ സംയു ക്ത ആരാധനയോടെ കൺവൻ ഷൻ സമാപിക്കുമെന്ന് ജനറൽ കൺവീനർ പാസ്‌റ്റർ ജോൺ ജോർജ്, മലബാർ മേഖലാ ജനറൽ സെക്രട്ടറി പാസ്‌റ്റ‌ർ ബിജോയ് കുര്യാക്കോസ്, ജനറൽ പ്രസ്ബിറ്റർമാരായ പാസ്റ്റർ കെ. സി.ഉമ്മൻ, പാസ്റ്റർ വർഗീസ് മാത്യു, പ്രോഗ്രാം കോ ഓർഡിനേറ്റർ സജി മത്തായി കാതേട്ട്, കൺവൻഷൻ കോ ഓർഡിനേറ്റർ ജയിംസ് വർക്കി എന്നിവർ അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here