NS. Nellikunnam
*_ഒരു മിനിറ്റ് മാത്രം പ്രാർത്ഥിക്കുവാൻ അഭ്യർത്ഥിക്കുന്നു.
എറണാകുളം ജില്ലയിൽ ചേരാനെല്ലൂർ വില്ലേജിലും പരിസര പ്രദേശങ്ങളിലും സഭകളോ,വിശ്വാസികളോ അധികമില്ലാത്തതിനാൽ 2018 മുതൽ ഐ പി സി- യുടെ ഒരു പുതിയ പ്രവർത്തനം പാസ്റ്റർ പി.സി ജോസഫ് ആരംഭിച്ചിരിന്നു..
(2018/19 ഉണ്ടായ വെള്ളപ്പൊക്കവും ,2020/21 കോവിഡ് സാഹചര്യങ്ങളും നിമിത്തം പ്രവർത്തനങ്ങൾ കാര്യക്ഷമമായി മുന്നോട്ടു നീങ്ങിയില്ല.
ദൈവഹിതമായാൽ ഐ.പി. സി വർഷിപ്പ് സെന്റെറിന്റെ ചുമതലയിൽ ഇന്നു മുതൽ (13/12/22) 15 വരെ തിയതികളിൽ “ലഹരി വിരുദ്ധ സന്ദേശ യാത്ര” എന്ന പേരിൽ പരസ്യയോഗങ്ങളും, 15 മുതൽ 18 വരെ “കൺവൻഷനും” നടത്തുവാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
ഇന്ന് മുതൽ ആറ് ദിവസങ്ങളിൽ തുടർച്ചയായി നടക്കുന്ന പൊതു മീറ്റിംഗിന്റെ ഫലമായി ദേശത്ത് ഒരു ദൈവപ്രവർത്തി ഉണ്ടാകുന്നതിനും,സഭയുടെ വളർച്ചക്കും നിങ്ങളുടെ വിലപ്പെട്ട പ്രാർത്ഥനയുടെ പിന്തുണ വിനയപൂർവ്വം പാസ്റ്റർ പി.സി ജോസഫ് അഭ്യർത്ഥിക്കുന്നു.





