Home Daily news പാസ്റ്റർ ജെസ്റ്റിൻ ഗിൽഗാൽ ബാംഗ്ലൂർനെ ആദരിച്ചു

പാസ്റ്റർ ജെസ്റ്റിൻ ഗിൽഗാൽ ബാംഗ്ലൂർനെ ആദരിച്ചു

0

എൻ.എസ് നെല്ലിക്കുന്നം

ബാംഗ്ലൂർ: സാമൂഹിക മാധ്യമ രംഗത്തെ സജീവ സാനിധ്യവും ഗിൽഗാൽ വിഷൻ മീഡിയ നെറ്റ്‌വർക്ക് ഡയറക്ടറും കർണാടക ക്രിസ്ത്യൻ മീഡിയ അസോസിയേഷൻ ചെയർമാനുമായ പാസ്റ്റർ ജെസ്റ്റിൻ ഗിൽഗാൽ ബാംഗ്ലൂർനെ ജി. എം മീഡിയ ആദരിച്ചു. ജി. എം മീഡിയ കർണാടക ചാപ്റ്റർ ഉദ്ഘാടന യോഗത്തിൽ ജി. എം മീഡിയ ഡയറക്ടർ പാസ്റ്റർ പോൾ സുരേന്ദ്രൻ മൊമെന്റോ നൽകി ആദരിച്ചു. എട്ടു വർഷം കൊണ്ട് നൂറു കണക്കിന് വിശ്വാസികളുമായി അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന ബാംഗ്ലൂർ ഗിൽഗാൽ ക്രിസ്ത്യൻ അസംബ്ലിയുടെ സീനിയർ ശുശ്രുഷകനാണ് പാസ്റ്റർ ജെസ്റ്റിൻ. ഹോരമാവ് കൽകേരെ റോഡിലുള്ള ഐ. പി. സി ഫിലെദൽഫിയ ഫെല്ലോഷിപ് ചർച്ചിൽ വച്ച് നടന്ന യോഗത്തിൽ ഐ. പി. സി കർണാടക സ്റ്റേറ്റ് പ്രസിഡന്റ്‌ പാസ്റ്റർ കെ. എസ് ജോസഫ്, അസ്സംബ്ലിസ് ഓഫ്‌ ഗോഡ് സെൻട്രൽ ഡിസ്ട്രിറ്റ് അസിസ്റ്റന്റ് സൂപ്രണ്ട് റവ. ടി. ജെ ബെന്നി ജി. എം മീഡിയ കർണാടക സ്റ്റേറ്റ് കോർഡിനേറ്റർ പാസ്റ്റർ പ്രിൻസ് മാർക്ക്‌ തുടങ്ങിയവർ അതിഥികളായി പങ്കെടുത്തു. ഡിസൈപ്പിൾസ് കമ്മ്യൂണിറ്റി ചെയർമാൻ ശ്യാം പുനലൂർ ആശംസകൾ അറിയിച്ചു. കൂടാതെ കർണാടകയുടെ വിവിധ ജില്ലകളിൽ നിന്നുള്ള പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here