Home Daily news ഓർമ്മകൾ പെയ്തിറങ്ങി : കുന്നംകുളം യുണൈറ്റഡ് പെന്തെക്കോസ്തു ഫെലോഷിപ്പ് (യുപിഎഫ്) കുടുംബ സംഗമം

ഓർമ്മകൾ പെയ്തിറങ്ങി : കുന്നംകുളം യുണൈറ്റഡ് പെന്തെക്കോസ്തു ഫെലോഷിപ്പ് (യുപിഎഫ്) കുടുംബ സംഗമം

0

G.M. News Repportor: Sunil Ottappalam

1982 മുതൽ കുന്നംകുളത്ത് പ്രവർത്തനം ആരംഭിച്ച യുണൈറ്റഡ് പെന്തക്കോസ്ത് ഫെല്ലോഷിപ്പിന്റെ പ്രാരംഭ കാല പ്രവർത്തകരുൾപ്പെടെയുള്ള യു പി എഫ് പ്രവർത്തകരുടെയും ആദ്യകാല വിശ്വാസികളുടെയും യു പി എഫ് അനുഭാവികളുടെയും കുടുംബ സംഗമം ഞായർ വൈകീട്ട് നാലിന് കുന്നംകുളത്തെ പാസ്റ്റർ കെജി മാത്യു നഗറിൽ (ലൈബ്രറി ഹാൾ ) നടന്നു. യുപിഎഫ് ജനറൽ പ്രസിഡന്റ് പാസ്റ്റർ ലിബിനി ചുമ്മാർ അധ്യക്ഷത വഹിച്ച കുടുംബ സംഗമത്തിൽ കുന്നംകുളത്തെ ഇന്നലെകളിലെ ആത്മീയ ചരിത്രത്തിന്റ ഓർമ്മകൾ പെയ്തിറങ്ങി.
കുന്നംകുളത്തെ പെന്തക്കൊസ്തു സഭകളുടെ ഒരു ഐക്യപ്രവർത്തനം ആവശ്യമാണെന്ന ബോധ്യത്താൽ ഈ പ്രവർത്തനത്തിന് ആരംഭം കുറിച്ചതിനെക്കുറിച്ചും മുന്നോട്ടുള്ള ലക്ഷ്യങ്ങളെക്കുറിച്ചും യു പി എഫ് സ്ഥാപക സെക്രട്ടറി പാസ്റ്റർ കെ പി ബേബി സംസാരിച്ചു. ഇത്തരം ഒരു ഐക്യപ്രസ്ഥാനത്തേക്കുറിച്ച് ആദ്യമായി പാസ്റ്റർ കെ പി ബേബി ചർച്ച ചെയ്ത ഡോക്ടർ പോൾസൻ പുലിക്കോട്ടിൽ, ബ്രദർ കെ വി തമ്പി എന്നിവരും ഈ ഐക്യ പ്രവർത്തനത്തിന്റെ ആദ്യ മീറ്റിംഗ് “മാറാനാഥ ക്രൂസെഡ് ” എന്ന ആശയം നൽകിയ പാസ്റ്റർ മോറിസ് എൻ സാമുവെൽ, ആദ്യകാലഘട്ടങ്ങളിൽ അനുഗ്രഹീത ക്വയറിനു നേതൃത്വം നൽകിയ പാസ്റ്റർ കെ ആർ ജോസ്, സ്ഥാപക ജോയിന്റ് സെക്രട്ടറി ബ്രദർ ഹെബിക് എൻ സാമൂവേലിന്റെ മകൻ റോണി സാംസൺ, മുൻ ക്വയർ കൺവീനർ പാസ്റ്റർ ബിജു സി.ബി,യു പി എഫ് സീനിയർ സിസ്റ്റർ സിസ്റ്റർ ബേബി ചൊവ്വല്ലൂർ വീഡിയോ സന്ദേശത്തിലൂടെ മുൻ പ്രസിഡന്റ് പാസ്റ്റർ കെ ജി മാത്യുവിന്റെ മകനും ആദ്യകാല പ്രവർത്തകനുമായ ബ്രദർ ചാർലിസ് മാത്യു യു എസ് എ , മുൻ പ്രസിഡന്റുമാരായ പാസ്റ്റർ പ്രതീഷ് ജോസഫ്, തോമസ് എബ്രഹാം, മുൻ സെക്രട്ടറി പാസ്റ്റർ പി റ്റി ഫിലിപ്പ് , മുൻ യൂത്ത് ഡയറക്ടർ പാസ്റ്റർ ബ്ലെസ്സൺ ടി സി, പാസ്റ്റർ വിക്ടർ ഫ്രാൻസിസ് മുൻ യൂത്ത് സെക്രട്ടറി എക്‌ളീഷ്യ തോമസ് ക്രൈസ്തവ സാഹിത്യ അക്കാദമി സെക്രട്ടറി ബ്രദർ ടോണി ഡി ചൊവ്വൂക്കാരൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ആദ്യകാലങ്ങളിൽ ക്വയർ ആലപിച്ചിരുന്ന ഗാനങ്ങളിലൊന്നു അന്ന് ഉപയോഗിച്ചിരുന്ന സംഗീതോപകരണങ്ങളായ ഹാർമണിയം, തമ്പേർ, ബാങ്കൊസ് തുടങ്ങിയവ ഉപയോഗിച്ച് പാടിയപ്പോൾ സദസ്സിന്റെ ഓർമ്മകളെ നാൽപത്തിരണ്ടു വർഷങ്ങൾക്കു പിറകിലേക്ക് കൊണ്ടുപോയി. പാസ്റ്റർ കെ ആർ ജോസ് ഗാനത്തിന് നേതൃത്വം നൽകിയപ്പോൾ പാസ്റ്റർ കെ പി ബേബി ഹാർമോണിയത്തിൽ പശ്ചാത്തല സംഗീതമൊരുക്കി. യു പി എഫ് എന്ന ആശയം പാസ്റ്റർ കെ പി ബേബി പങ്കുവെച്ചപ്പോൾ ആദ്യ സംഭാവന നൽകി പ്രചോദനം നൽകിയ ബ്രദർ കെ ടി സാമൂവേലും ഗാനലാപനത്തിൽ പങ്കാളിയായി. കുടുംബസംഗമം ജനറൽ കൺവീനർ പാസ്റ്റർ ലാസർ മുട്ടത്ത്‌ സ്വാഗതവും ജനറൽ സെക്രട്ടറി ബ്രദർ ഷിജു പനക്കൽ നന്ദിയും പറഞ്ഞു. പാസ്റ്റർ സി യു ജെയിംസ്, ബ്രദർ ജോബിഷ് ചൊവ്വല്ലൂർ, സിസ്റ്റർ സോഫിയ റോയ്, ബ്രദർ പി ആർ ഡെന്നി ബ്രദർ ടിജിൻ ജോൺ എന്നിവർ നേതൃത്വം നൽകി വാർത്ത… സൂനിൽ ഒറ്റപ്പാലം

LEAVE A REPLY

Please enter your comment!
Please enter your name here