ജി.എം. ന്യൂസിന് വേണ്ടി ന്യൂസ് റിപ്പോർട്ടർ കെ.റ്റി. ജോസഫ് പാലക്കാട് ബ്യൂറോ
ഐപിസി കേരളാ സ്റ്റേറ്റ് കൺവെൻഷൻ അതിമനോഹരമായി അലങ്കരിച്ച വള്ളിയോട് തേവർകാട് കൺവെൻഷൻ സെൻറർ അങ്കണത്തിൽ നുറ് കണക്കിന് ദൈവ ദാസന്മാരുടെയും ദൈവ മക്കളുടെയും നിറ സാന്നിത്വത്തിൽ ഐപിസി കേരളാ സ്റ്റേറ്റ് വൈസ് : പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോർജ്ജ് അദ്ധൃക്ഷത വഹച്ചു. പാസ്റ്റർ ടോം തോമസ് പ്രാർത്ഥിച്ചു. പാസ്റ്റർ E T ജോസും Bro സജി വെൺമണിയും ടീമും ചേർന്ന് മനോഹരമയ സംഗീത ശുശ്രൂഷ നിർവഹിച്ചു പാസ്റ്റർ ഫിജി ഫിലിപ്പ് സങ്കീർത്തനം വായിച്ചു പാസ്റ്റർ ജിമ്മി കുരൃാക്കോസ് (ഐപിസി മലബാർ സോണൽ പ്രസിഡന്റ്) സ്വാഗതം ആശംസിച്ചു കേരളാ സ്റ്റേറ്റ് പ്രസിഡൻറ് പാസ്റ്റർ കെ സി തോമസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു .
കേരളക്കരയിൽ പെന്തക്കോസ്ത് കൂട്ടായ്മ ആരംഭിച്ചിട്ട് 100 വർഷം പൂർത്തിയാകുന്ന ഈ മഹനീയ സന്ദർഭത്തിൽ ഈ കാലഘട്ടത്തിൽ ഏറ്റവും നല്ല സന്ദേശം പാലക്കാട് ജില്ലക്ക് സമ്മാനിക്കുവാൻ ഐപിസി കേരളാ സ്റ്റേറ്റിന് കഴിഞ്ഞതിൽ പാലക്കാട്ടേ ദൈവ ജനം ആത്മ നിർവൃതിയിൽ ആനന്ദിക്കുകയാണ് ഉദ്ഘാടന സന്ദേശത്തിൽ വിശ്വസിക്കുന്നവർക്ക് വേണ്ടി പ്രവർത്തിക്കുന്ന ദൈവത്തിൻെറ ഭുജം വെളിപ്പെടുബോൾ അസാദ്ധൃമായതെന്നുമില്ല എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു തുടന്ന് പാസ്റ്റർമാരായ കെ ജെ തോമസും ,വർഗീസ് എബ്രഹാമും ദൈവ വചന സന്ദേശം നല്കി. പാസ്റ്റർ ഷിബു നെടുവേലിൽ സമാപന പ്രാർത്ഥനയ്ക്ക് നേതൃത്വം വഹിച്ചു. പാസ്റ്റർ എബ്രഹാം ജോർജ്ജ് ആശീർവാദം പറഞ്ഞു
വാർത്ത കെ ടി ജോസഫ് പാലക്കാട്










