വാർത്താ- സുന്ദരേശൻ പോത്തൻകോട്
കടലില്‍ കളിക്കാനും കടല്‍ത്തീരത്തു കൂടെ നടക്കാനുമൊക്കെ എല്ലാവര്‍ക്കും ഇഷ്ടമാണ്. നിരവധി ജൈവവൈധ്യങ്ങളും പല അമൂല്യ വസ്തുക്കളുമൊക്കെ കടലിനടിയില്‍ നിന്ന് സ്കൂബ ഡൈവര്‍മാര്‍ കണ്ടെത്താറുണ്ട്.ഇപ്പോഴിത 900 വര്‍ഷം പഴക്കമുള്ള ഒരു വാള്‍ കടലിനടിയില്‍ നിന്നും കണ്ടെത്തിയിരിക്കുകയാണ്. കുരിശു യുദ്ധക്കാരന്റെ ആയുധമെന്ന് പറയപ്പെടുന്ന 900 വര്‍ഷം പഴക്കമുള്ള വാളാണ് മെഡിറ്ററേനിയന്‍ കടലിന്റെ അടിയില്‍ നിന്ന് ഇസ്രായേലില്‍ നിന്നുള്ള ഒരു മുങ്ങല്‍ വിദഗ്ധന്‍ കണ്ടെത്തിയത്.
കടലിന്റെ അടിയില്‍ കിടക്കുന്ന വാള്‍ ആദ്യം കണ്ടപ്പോള്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു അദ്ദേഹം. ആയുധത്തിനു പുറമേ കടല്‍ത്തീരത്ത് അദ്ദേഹം മറ്റ് പല പുരാതന വസ്തുക്കളും കണ്ടെത്തി. 130 സെന്റി മീറ്റര്‍ നീളമുള്ള വാള്‍ സെറാമിക് ശകലങ്ങളുമൊക്കെയായി നിറഞ്ഞ സ്ഥിതിയിലാണ് ലഭിച്ചത്. കുറഞ്ഞത് 900 വര്‍ഷം പഴക്കമുള്ള ഒരു യഥാര്‍ഥ കുരിശുയുദ്ധ വാളാണ്. ഇസ്രായേല്‍ പുരാവസ്തു അഥോറിറ്റിക്ക് കൈമാറിയ ശേഷമാണ് വാള്‍ പരിശോധിച്ചത്.






