റിപ്പോർട്ട് :- സുന്ദരേശൻ പോത്തൻകോട്
നെടുമങ്ങാട്: കനത്ത മഴയില്‍ നെടുമങ്ങാട് മേഖലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീതിയില്‍. നിരവധി വീടുകളിലും കടകളിലും വെള്ളം കയറി.

മണ്‍തിട്ടകളും ചുറ്റുമതിലുകളും ഇടിഞ്ഞുവീണും മരങ്ങള്‍ കടപുഴകിയും അബതോളം വീടുകള്‍ തകർന്നു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കോണ്‍ക്രീറ്റ് വാള് തകര്‍ന്നു വീണ് പന്തലക്കോട് വാഴോട്ടുപൊയ്ക വീട്ടില്‍ സുന്ദരേശന്റെ വീട് പൂര്‍ണമായും തകര്‍ന്നു. അയല്‍വാസിയായ ശിവാലയത്തില്‍ സതിവിനോദിന്റെ വീടും ചുമരിടിഞ്ഞ് അപകടാവസ്ഥയിലാണ്. നഗരസഭ പരിധിയിലെ കൊപ്പം വാര്‍ഡില്‍ തോട്ടുമുക്ക് -പത്താംകല്ല് ജലധാര തോടിന്റെ വശങ്ങളും സംരക്ഷണഭിത്തിയും നീരൊഴുക്കില്‍ തകര്‍ന്ന് ഗതാഗതം തടസപ്പെട്ടു.
വാര്‍ഡില്‍ ലൈഫ് ഭവന പദ്ധതി പ്രകാരം നിര്‍മ്മാണം പൂര്‍ത്തിയായ അനിതയുടെ വീടിനും കേടുപാടുണ്ട്. മൂത്താംകോണം ചരുവിളയില്‍ പ്രഭാകരന്, കരുപ്പൂര് കടുക്കക്കോണം അന്‍ഷാദ്, പോങ്ങുമൂട് ഷെഫീക്ക്, ആനാട് കൂപ്പ് തടത്തരികത്ത് സനുരാജ് എന്നിവരുടെ വീടും തകര്‍ന്നു. പനവൂര്‍ കൊച്ചുപാലോട് അനന്ദു ഭവനില്‍ സുനില്‍കുമാറിന്റെ വീടിനു മുന്നിലെ കിണര്‍ മണ്ണിടിച്ചിലില്‍ നശിച്ചു. വെബായം മാതാ ലക്ഷം വീട്ടില്‍ സരോജിനിയുടെ വീടിന്റെ അടുക്കളയും നശിച്ചു.
അരുവിക്കര ഡാമില്‍ ഷട്ടറുകള്‍ ഉയര്
കരമനയാറ്റില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് അരുവിക്കര ഡാമിന്റെ മൂന്നാമത്തെയും നാലാമത്തെയും ഷട്ടറുകള്‍ ഇന്നലെ ഉച്ചയോടെ 200 സെ.മീറ്റര്‍ ഉയര്‍ത്തി. വൈകിട്ടോടെ ഷട്ടറുകള്‍ വീണ്ടും 280 സെ.മീറ്റര്‍ ഉയര്‍ത്തി. തീരവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ചെങ്കോട്ട ഹൈവേയിലും വട്ടപ്പാറ, പൊന്മുടി, വെള്ളനാട് റോഡുകളിലും മരങ്ങള്‍ കടപുഴകി ഗതാഗത തടസം നേരിട്ടു. ഫയര്‍ഫോഴ്സ്, പൊലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് മരങ്ങള്‍ മുറിച്ചു നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.
ആറുകൾകരകവിഞ്ഞു
തിങ്കളാഴ്ച പുലര്‍ച്ചെ തുടങ്ങിയ മഴ രാത്രിയിലും തുടരുകയാണ്. വാമനപുരം, ചിറ്റാര്‍, കിള്ളിയാര്‍, കരമന ആറുകള്‍ കരകവിഞ്ഞൊഴുകുകയാണ്. താഴ്ന്ന പ്രദേശങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. വട്ടപ്പാറ, ആനാട്, പനവൂര്‍, കരകുളം, അരുവിക്കര, ഉഴമലയ്ക്കല്‍, തൊളിക്കോട് മേഖലകളിലാണ് കൂടുതല്‍ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തത്. ഇവിടങ്ങളില്‍ നെടുമങ്ങാട് തഹസില്‍ദാര്‍ അരുണിന്റെ നേതൃത്വത്തില്‍ റവന്യു ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. താലൂക്കോഫീസില്‍ 24 മണിക്കൂര്‍ കണ്ട്രോള് റൂം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.




