Home Daily news കറുകച്ചാലില്‍ കാറും സ്വകാര്യബസും കൂട്ടിയിടിച്ച്‌ രണ്ടുപേർ മരിച്ചു

കറുകച്ചാലില്‍ കാറും സ്വകാര്യബസും കൂട്ടിയിടിച്ച്‌ രണ്ടുപേർ മരിച്ചു

0

വാർത്താ:- സുന്ദരേശൻ പോത്തൻ കോട്

കോട്ടയം: കറുകച്ചാലില്‍ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച്‌ രണ്ടുപേര്‍ മരിച്ചു. മുട്ടബലം കാഞ്ഞിരക്കാട്ടില്‍ ശ്രീജിത്ത് (34), സേലത്ത് സ്ഥിരതാമസക്കാരനായ കോതനല്ലൂര്‍ സ്വദേശി പുരുഷോത്തമന്‍ (64) എന്നിവരാണ് മരിച്ചത്.

ഇന്ന് ഉച്ചക്ക്​ മൂന്നുമണിയോടെ കറുകച്ചാല്‍ നെത്തലൂരിന് സമീപമാണ് അപകടം ഉണ്ടായത്. റാന്നിയില്‍ നിന്നു കോട്ടയത്തേക്ക് വന്ന കാറും കോട്ടയത്ത് നിന്ന് ചുങ്കപ്പാറയിലേക്ക് പോയ ബസും കൂട്ടിയിടിക്കുകയായിരുന്നു.
റാന്നിയില്‍ വിവാഹ ചടങ്ങുകളില്‍ പങ്കെടുത്ത്​ മടങ്ങുന്നവരാണ്​ കാറിലുണ്ടായിരുന്നത്​. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.
വാഹനത്തില്‍ കൂടെയുണ്ടായിരുന്ന മൂന്നുപേരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here