ന്യൂസ് പോൾ രഞ്ചിത്ത് തിരുവനന്തപുരം
ഇന്ത്യാ പെന്തെക്കോസ്തു ദൈവ സഭ തിരുവനന്തപുരം വെസ്റ്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സെന്റർ കൺവെൻഷൻ,പേരൂർക്കട ഐ പി സി ഫെയ്ത്ത് സെന്ററിൽ ഇന്ന് ആരംഭിച്ച് 8-ാം തിയതി സമാപിക്കും. സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ.സി തോമസ് ഉത്ഘാടനം ചെയ്യുന്ന കൺവെൻഷനിൽ പാസ്റ്ററന്മാരായ ഐ.പി സി കേരള സംസ്ഥാന ആക്ടിംഗ് പ്രസിഡന്റ് CC. എബ്രഹാം, ആക്ടിംഗ് സെക്രട്ടറി ദാനിയേൽ കൊന്ന നിൽക്കുന്നതിൽ, ബി. മോനച്ചൻ കായംകുളം, കെ.ജെ തോമസ് കുമളി, സജു ചാത്തനൂർ എന്നിവർ വചന പ്രഘോഷണം നടത്തും. കൺവൻഷനോടനുബന്ധിച്ച് വൈകിട്ട് 6 മുതൽ 9 മണി വരെ സുവിശേഷ യോഗങ്ങളും , 6 – ന് വെള്ളി രാവിലെ 10 മണി മുതൽ 1 വരെ ഉപവാസ പ്രാർത്ഥനയും, 7 ന് രാവിലെ 9 മുതൽ , മാസ യോഗം , സ്തോത്ര പ്രാർത്ഥന, ആത്മകഥ പ്രകാശനം, അനു മോദന സമ്മേളനവും നടക്കും. ഉച്ചക്ക് 2 -30 മുതൽ 4 -30 വരെ പുത്രിക സംഘടനകളുടെ വാർഷിക യോഗങ്ങളും നടക്കും. പാസ്റ്റർ കലേഷ് സോമൻ പബ്ളിസിറ്റി കൺവിനറായി പ്രവർത്തിക്കുന്നു. സെന്റർ കമ്മിറ്റി കൺവെൻഷന് നേതൃത്വം വഹിക്കും. വാർത




