Home breaking news കാട്ടാക്കട പാസ്റ്റേഴ്സ് അസോസിയേഷന്റെ പ്രഥമ മുഴു രാത്രി പ്രാർത്ഥന അനുഗ്രഹീതം

കാട്ടാക്കട പാസ്റ്റേഴ്സ് അസോസിയേഷന്റെ പ്രഥമ മുഴു രാത്രി പ്രാർത്ഥന അനുഗ്രഹീതം

0

ജി.പി. കുറ്റിച്ചൽ

കാട്ടാക്കട: കാട്ടാക്കട താലൂക്കിലെ ദൈവദാസന്മാരുടെ കൂട്ടായ്മയായ കാട്ടാക്കട പാസ്റ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന പ്രഥമ മുഴുവ രാത്രി പ്രാർത്ഥന വളരെ അനുഗ്രഹീതമായിരുന്നു. 2026 ഓഗസ്റ്റ് 11 ചൊവ്വാഴ്ച രാത്രി 10 മണി മുതൽ പ്രഭാതത്തിൽ 4 മണിവരെ രണ്ട് സെക്ഷനുകളിലായിട്ടായിരുന്നു പ്രാർത്ഥന നടന്നത്. പാസ്റ്റർ H. റോബർട്ട്, പാസ്റ്റർ അജി ഗബ്രിയേൽ എന്നിവർ അധ്യക്ഷന്മാരായിരുന്നു. KPA പ്രസിഡന്റ് പാസ്റ്റർ സന്തോഷ് കുമാർ ഇടവാച്ചൽ മുഴു രാത്രി പ്രാർത്ഥന ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പാസ്റ്റർ പി കെ യേശുദാസ് ( രക്ഷാധികാരിKPA ), പാസ്റ്റർ ജി പി നിശ്ചൽ റോയ് ( ജനറൽ സെക്രട്ടറി KPA) എന്നിവർ രണ്ട് സെക്ഷനുകളിലായി ദൈവവചനം സംസാരിച്ചു. പാസ്റ്റർ ശലോമോൻ, പാസ്റ്റർ ബോബി ടി ഡേവിഡ് എന്നിവർ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. P. രാജു ജോൺ പ്രഭാത ഗാനവും പാടി 63-ാം സങ്കീർത്തനവും വായിച്ച് പ്രാർത്ഥിച്ച് ആശീർവാദം പറഞ്ഞവസാനിപ്പിച്ചു.

ഉത്ഘാടനം…. Pr. സന്തോഷ് കുമാർ ഇടവാച്ചൽ

പ്രഭാഷകർ…. Pr.P.K. യേശുദാസ്, Pr.G.P. നിശ്ചൽ റോയ്

അദ്ധ്യക്ഷന്മാർ…. Pr. H. റോബർട്ട്, Pr. അജി ഗബ്രിയേൽ

പ്രയർ ലീഡേഴ്സ്. Pr. ബോബി T. ഡേവിഡ്, Pr ശലോമോൻ

LEAVE A REPLY

Please enter your comment!
Please enter your name here