സുന്ദരേശൻ പന്തലക്കോട്
ചെന്നൈയിൽ വിദ്യാർത്ഥികൾ താമസിച്ചിരുന്ന ഫ്ലാറ്റിൽ 500 വനിതാ ഉദ്യോഗസ്ഥരടക്കം 1000 പോലീസുകാരുടെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിൽ വൻ ലഹരിമരുന്ന് വേട്ട.
ശനിയാഴ്ച രാവിലെ ഗുഡുവാഞ്ചേരിക്കടുത്തുള്ള പോത്തേരിയിൽ സ്ഥിതി ചെയ്യുന്ന ഫ്ലാറ്റിൽ ആയിരുന്നു പോലീസ് സംഘം പരിശോധന നടത്തിയത്. വിദ്യാർത്ഥികളിൽ നിന്ന് കഞ്ചാവും മറ്റ് നിരോധിത ലഹരി ഉത്പന്നങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെ 21 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
എഞ്ചിനീയറിംഗ് കോളേജുകളിൽ നിന്നുൾപ്പടെയുള്ള മൂവായിരത്തോളം വിദ്യാർത്ഥികൾ താമസിക്കുന്ന ഫ്ലാറ്റിലാണ് പോലീസ് പരിശോധന നടത്തിയത്. രഹസ്യ വിവരത്തെ തുടർന്നാണ് താംബരം അഡീഷണൽ കമ്മിഷണർ സി.മഗേശ്വരിയുടെ നേതൃത്വത്തിൽ റെയ്‌ഡ് ആരംഭിച്ചത്
പരിശോധനയിൽ 500 ഗ്രാം കഞ്ചാവ്, കഞ്ചാവ് ചേർത്ത ആറ് ചോക്ലേറ്റുകൾ, 20 മില്ലി ലിറ്റർ കഞ്ചാവ് ഓയിൽ, അഞ്ച് പാക്കറ്റ് ഭാംഗ്, ഏഴ് ഹുക്കകൾ, 6 കിലോ ഷിഷ (ഹുക്ക പൊടി) എന്നിവയാണ് പോലീസ് പിടിച്ചെടുത്തത്. ലഹരി മരുന്നുകൾ ചെറിയ അളവിൽ ആണ് വിദ്യാർഥികൾ കൈവശം സൂക്ഷിച്ചിരുന്നതെന്നും തങ്ങളുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കായാണ് ഇവർ സൂക്ഷിച്ചിരുന്നത് എന്നും റെയ്ഡിൽ പങ്കെടുത്ത ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടു ചെയ്തതു. വിദ്യാർത്ഥികൾ മറ്റുപറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടു ചെയ്തു. വിദ്യാർത്ഥികൾ മറ്റു വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് വിതരണം ചെയ്‌തിരുന്നതായും പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. പോലീസ് റെയ്‌ഡ് നടത്തുന്നതായുള്ള വിവരം ലഭിച്ചിരിക്കാമെന്നും തുടർന്ന് വലിയ അളവിൽ മയക്കുമരുന്നുകൾ സമീപത്തെ തടാകത്തിൽ ഉപേക്ഷിച്ചിരിക്കാമെന്നും
ഗുഡുവാഞ്ചേരി സ്വദേശി ജി.സെൽവമണി എന്ന 29 കാരൻ ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസിന്റെ പിടിയിലായത്. ക്രിമിനൽ പശ്ചാത്തലമുള്ള ഇയാൾ രണ്ട് കൊലപാതകമുൾപ്പടെ 13 കേസുകളിലെ പ്രതികൂടിയാണ്. ഇതിനുപുറമേ വിദ്യാർത്ഥികൾക്ക് കഞ്ചാവ് കലർത്തിയ ചോക്ലേറ്റ് വിൽപന നടത്തിയിരുന്ന ഒരു പ്രാദേശിക ധബ്ബ ഉടമയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടിട്ടുണ്ട്. ഉത്തർപ്രദേശിൽ നിന്ന് എത്തിച്ച ചോക്ലേറ്റുകളാണ് ഇയാൾ
വിദ്യാർഥികൾക്ക് വിതരണം ചെയ്തിരുന്നതെന്നും പോലീസ് കണ്ടെത്തി. നിലവിൽ വിദ്യാർത്ഥികളെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് അതത് കോളേജ് അധികൃതർക്ക് കൈമാറും എന്ന് താംബരം പോലീസ് അറിയിച്ചു.




