എന്നെസ് നെല്ലിക്കുന്നം
കുന്നംകുളം യുണൈറ്റഡ് പെന്തക്കോസ്ത് ഫെല്ലോഷിപ്പി (യുപി എഫ്) പതിനൊന്നാമത് മെഗാ ബൈബിൾ ക്വിസ്സിൽ ഒന്നാം
സ്ഥാനത്തിന് നൈസി ഡനൽ (എറണാകുളം) അർഹയായി. രണ്ടും മൂന്നും സ്ഥാനക്കാരായി യഥാക്രമം സോണി വിപിൻ
(തിരുവനന്തപുരം), നിസി സാറാ പോൾ
(തൃശൂർ) എന്നിവരും തിരഞ്ഞെടുക്കപെട്ടു. 25,000 രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് ഒന്നാം സ്ഥാനം.
രണ്ട്, മൂന്ന് സ്ഥാനത്തിന് യഥാക്രമം 10,000 രൂപയും 7000 രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ്. നാല് മുതൽ 15 വരെയുള്ള സ്ഥാനക്കാർക്ക്
ക്യാഷ് അവാർഡ് നൽകും. അടുത്ത മാസം കുന്നംകുളത്ത് നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും.





