News. NS. Nellikunnam
ഭാരത സർക്കാരിന്റെ ലൈസൻസ് ലഭിച്ചിട്ടുള്ള മനുഷ്യാവകാശ സംഘടനയായ എച്ച് ആർ എഫ് ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഇന്ന് (12/3/23)-ൽ ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ സിയാദിന്റെ ഭവനത്തോടുള്ള കോൺഫ്രറൻസ് ഹോളിൽ വൈകിട്ട് 4 മുതൽ 6 വരെ നടന്നു. ജില്ലാ പ്രസിഡന്റ് കെ.എ തോമസ് അദ്ധ്യക്ഷത വഹിച്ചു. HRF Human Rights Foundation General Secratary പോൾ സുരേന്ദ്രൻ, മുഖ്യ അതിഥിയായിരുന്നു.

നാടിന്റെ നന്മയ്ക്ക് വേണ്ടിയും , അവഗണന അനുഭവിക്കുന്ന താഴെ തട്ടിലുള്ള അജ്ഞരായ സാധാരണ ജനങ്ങളുടെ മനുഷ്യാവകാശങ്ങളെക്കുറിച്ച് അവർക്ക് ബോധവത്ക്കരണം നൽകുകയും, സമൂഹത്തിൽ നടമാടുന്ന അതീതിയ്ക്കും., മനുഷ്യാവകാശ ലംഘനങ്ങൾക്കും ശക്തമായ ശബദമുയർത്തുന്നവരായിരിക്കണം, ഓരോ HRF പ്രവർത്തകനുമെന്നും ജനറൽ സെക്രട്ടറി തന്റെ പ്രസംഗത്തിൽ പറഞ്ഞു. ജീവകാരുണ്യ പ്രവർത്തനത്തിനും , ജില്ലയിൽ ശക്തമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുമെന്നും . ജില്ലാ പ്രസിഡന്റും, സെക്രട്ടറി വിനയചന്ദ്രനും സംയുക്തമായി പ്രഖ്യാപിച്ചു. ഏപ്രിൽ ഒന്നിന് പേരൂർക്കട ഗവ.ആശുപത്രിയിൽ രോഗികൾക്ക് ഉച്ച ഭക്ഷണപ്പൊതി നൽകുവാനും , മേയ് മാസത്തിൽ ജില്ലാ സമ്മേളനം നടത്തുവാനും കമ്മിറ്റി തീരുമാനിച്ചു. പുതുതായി നാല് അംഗങ്ങളെ കൂടി ജില്ല കമ്മിറ്റിയിൽ ചേർത്ത് കമ്മിറ്റിയെ വിപുലീകരിച്ചു. പുതുതായി ചേർന്ന ജില്ലാ കമ്മിറ്റി അംഗങ്ങൾക്ക് സത്യപ്രതിജ്ഞ വാചകം ജില്ലാ പ്രസിഡന്റ് കെ.എ തോമസ്, ജനറൽ സെക്രട്ടറി പോൾ സുരേന്ദ്രന്റെ സാന്നിത്യത്തിൽ പറഞ്ഞു കൊടുത്തു. ജില്ലാ .എക്സിക്യൂട്ടിവ്സിനെ കുടാതെ HRF സ്റ്റേറ്റ് പ്രതിനിധികളായ GP നിശ്ചൽ റോയ്, ശ്രീമതി അനിത ഇരിഞ്ചയം എന്നിവരും പങ്കെടുത്തു.




