Home Daily news തിരുവനന്തപുരം ഐ പി.സി. താബോർ 80 വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റ് നൽകി

തിരുവനന്തപുരം ഐ പി.സി. താബോർ 80 വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റ് നൽകി

0

വാർത്താ :- NS നെല്ലിക്കുന്നo

തിരുവനന്തപുരം :ഐ പി.സി. താബോർ സഭയുടെ ആഭിമുഖ്യത്തിൽ, സാമ്പത്തികമായി പിന്നോക്കo നില്ക്കുന്ന ഐ.പി.സി. ശുശ്രൂഷകന്മാരുടെ , അഞ്ചാം ക്ലാസ് മുതൽ 10-ാം ക്ലാസ് വരെ പഠിക്കുന്ന . 80 വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റ് വിതരണം നൽകി. തിരുവനന്തപൂരം ജില്ലയ്ക്ക് ചാരിറ്റി പ്രവർത്തനo നടത്തുന്ന താബോർ സഭ ഒരഭിമാനമാണ്. ഇന്ന് 28/5/23) ന് ഞായറാഴ്ച സഭാ യോഗാനന്തരം നടന്ന പ്രത്യേക മീറ്റിംഗിൽ വച്ചാണ് കിറ്റ് വിതരണം നടന്നത്. സഭാ ശുശ്രൂഷകൻ പാസ്റ്റർ വി പി ഫിലിപ്പിനോടപ്പം. സഭാ സെക്രട്ടറി ബിനു.വി.ജോർജ്ജ്, (ഐ.പി.സി. കേരള സ്റ്റേറ്റ് കൗൺസിലംഗം) പി.ജി മത്തായി. ജി.യോഹന്നാൻ ,സണ്ടേസ്കൂൾ ഹെഡ് മാസ്റ്റർ പി.കെ ഉമ്മൻ, ബിനു യോഹന്നാൻ , ജേക്കബ് പി.ഐ. സിസ്റ്റർ ബി.യോഹന്നാൻ , ജി.റ്റി. ശാമുവേൽ ,സഭാ കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here