വാർത്താ :- ജി.എം ന്യൂസ് റിപ്പോർട്ടർ ഷൈലേന്ദ്രൻ അലൈൻ


കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ.റ്റി.എം.സി.സി) കൺവൻഷൻ ഒക്ടോബർ 6 മുതൽ 8 വരെ സൂമിലൂടെ നടക്കും. ദിവസവും വൈകിട്ട് 7:00 മുതൽ 8:30 നടക്കുന്ന സമ്മേളനത്തിൽ പാസ്റ്റർമാരായ ബാബു ചെറിയാൻ,രാജു മേത്ര, . എബി അയിരൂർ എന്നിവർ പ്രസംഗിക്കും.
മാർത്തോമ്മാ , സി.എസ്.ഐ. , ഇവാഞ്ചലിക്കൽ, ബ്രദറൻ, പെന്തക്കോസ്ത് സഭകളുടെ സംയുക്ത സഹകരണത്താൽ നടത്തപ്പെടുന്ന കൺവൻഷനിൽ പ്രത്യേകം തയ്യാറാക്കപ്പെടുന്ന ഗായക സംഘം ഗാനങ്ങൾ ആലപിക്കും. വാർത്ത: ഷൈലേന്ദ്രൻ അലൈൻ



