Home Daily news കേരളത്തെ ഞെട്ടിച്ചു നരബലി പത്തനംതിട്ടയിൽ…’

കേരളത്തെ ഞെട്ടിച്ചു നരബലി പത്തനംതിട്ടയിൽ…’

0

ഷാജിവർഗ്ഗീസ് കലയപുരം

കേരളത്തിൽ നരബലി

രണ്ട് സ്ത്രീകളെ നരബലി നടത്തിയത് തിരുവല്ലയിൽ.

മിസ്സിംഗ് കേസ് അന്വേഷണത്തിലാണ് നരബലിയുടെ വിവരം പുറത്തുവന്നത്

കാലടി, പൊന്നുരുന്നി സ്വദേശികളായ സ്ത്രീകളാണ് കൊല്ലപ്പെട്ടത്.

തിരുവല്ലാക്കാരായ ദമ്പതികൾക്ക് വേണ്ടിയാണ് നരബലി നടത്തിയത്.

സ്ത്രീകളെ ബലിക്കായി എത്തിച്ചത് ഏജന്റ്.

പെരുമ്പാവൂർ സ്വദേശി ശിഹാബ് എന്ന റഷീദ് ആണ് ഏജന്റ്.

സംഭവത്തിൽ മൂന്നുപേർ കസ്റ്റഡിയിൽ

ഏജന്റും ദമ്പതിമാരും ആണ് കസ്റ്റഡിയിലായത്.

മൃതദേഹം കണ്ടെടുക്കാൻ ശ്രമം തുടങ്ങി.

മൃതദേഹം കണ്ടെടുക്കാൻ ആർ ഡി ഒ അടക്കമുള്ള സംഘം തിരുവല്ലയിൽ.

കൊച്ചിയിൽ നിന്നും സ്ത്രീകളെ തട്ടിക്കൊണ്ടുപോയാണ് കൊന്ന് കുഴിച്ചിട്ടത്.

പൊന്നുരുന്നി പഞ്ചവടി കോളനിയിലെ പത്മമാണ് കൊല്ലപ്പെട്ട സ്ത്രീകളിൽ ഒരാൾ.

ഇവർ ലോട്ടറി കച്ചവടം നടത്തിവരികയായിരുന്നു.

ഇലന്തൂരിലേത് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമെന്ന് മുഖ്യമന്ത്രി.

മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ ഉണ്ടായ ഇരട്ടക്കൊലപാതകമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

രണ്ടു സ്ത്രീകളെ കഴുത്തറുത്ത് കൊന്നു കുഴിച്ചു മൂടി എന്ന വിവരമാണ് പുറത്തു വന്നിട്ടുള്ളത്.

രോഗാതുരമായ മനസാക്ഷിയുള്ളവർക്കേ ഇത്തരം കൃത്യങ്ങളിൽ ഏർപ്പെടാൻ കഴിയുകയുള്ളൂ. പരിഷ്കൃത സമൂഹത്തോടുള്ള വെല്ലുവിളിയായി മാത്രമേ ഇത്തരം ദുരാചാരങ്ങളേയും ആഭിചാരക്രിയകളേയും കാണാൻ കഴിയൂ.

കടവന്ത്ര പോലീസിൽ സെപ്തംബർ 26 നു രജിസ്റ്റർ ചെയ്ത മിസ്സിംഗ് കേസിന്റെ അന്വേഷണത്തിലാണ് പോലീസ് ഈ കൊടുംക്രൂരതയുടെ ചുരുളുകൾ അഴിച്ചത്.

അന്ധവിശ്വാസത്തിന്റെ ഭാഗമായി നടന്നതാണ് കൊലപാതകങ്ങൾ എന്ന് പ്രതികൾ മൊഴിനൽകിയതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

പോലീസിന്റെ ജാഗ്രതയോടെയുള്ള അന്വേഷണത്തിലാണ്, ഒരു മിസ്സിംഗ് കേസിൽ നിന്ന് ഇരട്ടക്കൊലപാതകം നടന്നതായുള്ള കണ്ടെത്തലിൽ എത്തിയത്.

സമ്പത്തിനു വേണ്ടിയുംഅന്ധവിശ്വാസങ്ങളെ തൃപ്തിപ്പെടുത്താനും മനുഷ്യരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുക എന്നത് കേരളത്തിന് ചിന്തിക്കാൻ പോലുമാകാത്ത കുറ്റകൃത്യമാണ്. ഇത്തരം പ്രവണതകൾക്കെതിരെ നിയമ നടപടികൾക്കൊപ്പം സാമൂഹിക ജാഗ്രതയും ഉണ്ടാകേണ്ടതുണ്ട്. ഇങ്ങനെയുള്ള ദുഷ്പ്രവണതകൾ തിരിച്ചറിയാനും പൊതു ശ്രദ്ധയിൽ കൊണ്ടുവന്ന് അവയ്ക്ക് തടയിടാനും ഓരോരുത്തരും മുന്നോട്ടു വരണം.

ഈ കുറ്റകൃത്യത്തിൽ പങ്കാളികളായ എല്ലാവരെയും എത്രയും വേഗം നിയമത്തിനു മുന്നിലെത്തിക്കാനുള്ള പഴുതടച്ച അന്വേഷണമാണ് നടക്കുന്നത്.

മൃതദേഹത്തിൻ്റെ ഭാഗങ്ങൾ കണ്ടെത്തി.

ഇലന്തൂരിലെ നരബലി; മൃതദേഹത്തിൻ്റെ ഭാഗങ്ങൾ കണ്ടെത്തി.

ഇലന്തൂരിലെ വീട്ട് വളപ്പിലെ മരങ്ങൾക്കിടയിൽ കുഴിച്ചിട്ട നിലയിലായിരുന്നു.

കുറ്റവാളികൾക്കെതിരെ അതിശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here