വാർത്ത: ഷാജിവർഗ്ഗീസ് കലയപുരം
കോവിഡ് മാനദണ്ഡങ്ങളിൽ ഇളവ്; കാറ്റഗറിയിലെ ജില്ലകൾ പുനഃക്രമീകരിച്ചു.
സി കാറ്റഗറിയിൽ കൊല്ലം ജില്ല മാത്രം.എ കാറ്റഗറിയിൽ മലപ്പുറം , കോഴിക്കോട് ജില്ലകൾ.കാസർകോട് ഒരു കാറ്റഗറിയിലും ഇല്ല.
ബാക്കിയുള്ള ജില്ലകൾ ബി കാറ്റഗറിയിൽ.സ്കൂളുകൾ 14 -ാം തീയതി മുതലും കോളജുകൾ 7 -ാം തീയതി മുതലും തുറക്കും.
ഒന്നു മുതൽ 9 വരെ ക്ലാസുകളാണ് 14 ന് വീണ്ടും തുറക്കുന്നത്.സ്കൂളുകളിൽ ഓൺലൈൻ ക്ലാസുകളും തുടരും.ആരാധനാലയങ്ങൾക്ക് ഞാറാഴ്ചയും പ്രവേശനം അനുവദിക്കും.20 പേരെ വീതംപ്രവേശിപ്പിക്കാം.എല്ലാആരാധനാലയങ്ങൾക്കും ഇത് ബാധകം.




