GP കുറ്റിച്ചൽ
കോട്ടയം: ഞായറാഴ്ച ആരാധനയ്ക്ക് അനുമതി നൽകിയ സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പി സി ഐ. കെസിബിസി, ഐ പി സി, എൻസിഎംജെ, കെസിസി, കെആർഎൽസിസി തുടങ്ങിയ ക്രൈസ്തവ സംഘടനകൾ ലോക്ക് ഡൗൺ സമാനമായ കടുത്ത നിയന്ത്രണങ്ങൾ അടിച്ചേൽപ്പിച്ച് ഞായറാഴ്ചത്തെ ആരാധനാ സ്വാതന്ത്ര്യം വിലക്കുന്നതിനെത്തി രംഗത്ത് വന്നിരുന്നു. പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യാ കേരളാ സ്റ്റേറ്റ് മുഖ്യ മന്ത്രി, ആരോഗ്യ മന്ത്രി, ചീഫ് സെക്രട്ടറി, ഡിജിപി, പ്രതിപക്ഷ നേതാവ് എന്നിവർക്ക് നിവേദനം നൽകിയിരുന്നു. ഇന്ന് വെള്ളിയാഴ്ച്ച ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധ കൂട്ടായ്മ യും സംഘടിപ്പിച്ചിരുന്നു. സർക്കാർ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ ഇന്ന് വൈകിട്ട് നടത്താൻ തീരുമാനിച്ചിരുന്ന പ്രതിഷേധ കൂട്ടായ്മ ഉപേക്ഷിച്ചതായി സ്റ്റേറ്റ് കമ്മിറ്റി അറിയിച്ചു



