Home Daily news ക്രൈസ്തവ സമൂഹം ബി.ജെ പി യ്ക്ക് വോട്ടു ചെയ്യരുത് ;പാസ്റ്റർ പോൾ സുരേന്ദ്രൻ

ക്രൈസ്തവ സമൂഹം ബി.ജെ പി യ്ക്ക് വോട്ടു ചെയ്യരുത് ;പാസ്റ്റർ പോൾ സുരേന്ദ്രൻ

0

ജി.എം തിരുവനന്തപുരം

ഈ വരുന്ന പാർലമെൻ്റ് തെരെഞ്ഞെടുപ്പിൽ, ബി.ജെ.പി സർക്കാർ ഇനി അധികാരത്തിൽ വന്നാൽ 2025- അവസാനിക്കുമ്പോൾ ഇന്ത്യയിൽ ഒരറ്റ ക്രിസ്ത്യാനി പോലും കാണില്ല എന്നാണ് റിപ്പോർട്ട് ‘ ആയതിനാൽ ഒരു ക്രൈസ്തവൻ്റെയും ഒരു വോട്ടു പോലും താമര അടയാളത്തിൽ കുത്തരുതെന്ന്, ആൾ ഇന്ത്യ ക്രിസ്ത്യൻ പ്രൊട്ടക്ഷൻ മൂവ്മെൻ്റ് ചെയർമാനും, ജി. എം മീഡിയാ ഡയറക്ടറും മായ പാസ്റ്റർ പോൾസുരേന്ദ്രൻ പറഞ്ഞു. ഇന്ത്യയിലെ ന്യൂനപക്ഷമായ ക്രൈസ്തവർക്ക് സംരക്ഷണ നൽകുന്നതിന് പകരം കൂട്ട കൊല ചെയ്യുന്ന പ്രവണ രാജ്യത്തിൽ വർദ്ധിച്ചു വരുന്നു. മുഴുവൻ സംസ്ഥാനങ്ങ ളിലും പള്ളികൾ ആക്രമിക്കപ്പെടുന്നു കുരുശുകൾ നീക്കം ചെയ്ത് RSS ൻ്റെ കൊടി ഉയർത്തുന്നു. പള്ളി പാതിരിന്മാരേയും പാസ്റ്ററന്മാരേയും നടുറോഡിൽ വച്ച് മർദ്ദിക്കുന്നു പലരേയും കൊല്ലുന്നു. കൊല്ലാൻ ശ്രമിക്കുന്നു. കള്ളക്കേസുണ്ടാക്കി ജയിലിൽ അടക്കുന്നു പള്ളികൾ പൂട്ടുന്നു. ആരാധന നടന്നുകൊണ്ടിരിക്കുബോൾ അകത്തു കയറി അക്രമം നടത്തുന്നു. വടക്കേ ഇന്ത്യയിൽ ജയ്ശ്രീറാം പാസ്റ്ററന്മാരെ കൊണ്ടു് ഉച്ചത്തിൽ പറയിപ്പിക്കുന്നു മർദ്ദനം ഭയന്ന് അവർ പറഞ്ഞു പോകുന്നു 2023-ൽ മാത്രം 100 ലധികം പാസ്റ്ററന്മാർ ആക്രമിക്കപ്പെട്ടു. എന്നിട്ടും ബി.ജെ പി ക്കാർ മധുര വാക്കുകൾ പറഞ്ഞു. ക്രൈസ്തവരെ കുരങ്ങു കളിപ്പിക്കുന്നു. ഇനിയെങ്കിലും ക്രൈസ്തവജനതയുടെ കണ്ണു തുറക്കണം. അന്തിക്രിസ്തുവിൻ്റെ ഏജൻ്റ്ന്മാരാണ് ബി.ജെ.പി. ക്രൈസ്തവൻ്റെ വോട്ട് വാങ്ങി ബി.ജെ.പി ജയിക്കരുത്. നമ്മുടെ സഹോദരവർഗ്ഗം. RSS ൻ്റെയും സംഘികളുടേയും, ഹിന്ദു സംഘടനകളുടേയും മഹാ പീഢനം അനുഭവിക്കുബോൾ നമുക്ക് കണ്ടില്ലന്ന് നടിക്കുവാൻ ആവില്ല ആകയാൽ നമുക്ക് ഒന്നിക്കണം: ക്രൈസ്തവ സഭകൾക്ക് എതിരെ നടക്കുന്ന അതിക്രമങ്ങളെ ശക്തിയൊടെ ‘നേരിടണമെങ്കിൽ നാം സഭാ വെത്യാസമില്ലാതെ ഒറ്റകെട്ടായി സംഘടിക്കണം. എന്തു വില കൊടുത്തും ഈ വരുന്ന പാർലമെൻ്റ് തെരെഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വോട്ടു നൽകരുത്. ജയ് ജയ് ക്രൈസ്തവർ

LEAVE A REPLY

Please enter your comment!
Please enter your name here