Home Daily news ഗ്രേറ്റ് കമ്മീഷൻ കോൺഫറൻസുകൾ  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ മാർച്ച് 23 മുതൽ 25 വരെ

ഗ്രേറ്റ് കമ്മീഷൻ കോൺഫറൻസുകൾ  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ മാർച്ച് 23 മുതൽ 25 വരെ

0

വാർത്ത : ഷൈജു വെള്ളനാട്

തിരുവനന്തപുരം : പീപ്പിൾ ട്രീ മൂവ്മെന്റിന്റെ നേതൃത്വത്തിൽ ഭാരത് മിഷൻ സംഘടിപ്പിക്കുന്ന ഗ്രേറ്റ് കമ്മീഷൻ കോൺഫറൻസുകൾ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ മാർച്ച് 23,24,25 തീയതികളിൽ നടക്കും.  രാവിലെ 09 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് കോൺഫറൻസുകൾ നടക്കുക. തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട, അന്തിയൂർക്കോണം ഐ പി സി സീയോൻ അമ്പങ്കോട് സഭയിൽ വെച്ച് 23 തിങ്കളാഴ്ചയും, കൊല്ലം ജില്ലയിൽ കടപ്പാക്കട സ്പോർട്ട്സ് ക്ലബിലെ പട്ടത്തുവിള ഹാളിൽ 24 ചൊവ്വാഴ്ചയും, പത്തനംതിട്ട ജില്ലയിൽ തിരുവല്ല ഐ പി സി പ്രയർ സെന്ററിൽ വെച്ച് 25 ബുധനാഴ്‌ചയുമാണ് കോൺഫറൻസുകൾ നടക്കുന്നത്. സുവിശേഷകർക്കും സുവിശേഷ വേലയിൽ താത്പര്യമുള്ള എല്ലാവർക്കും പങ്കെടുക്കാം. ഓരോ ജില്ലയിലും ആദ്യം രജിസ്റ്റർ ചെയ്യുന്ന 150 പേർക്കാണ് പ്രവേശനം. പ്രാദേശിക സഭകൾക്ക് അവരുടെ സാഹചര്യങ്ങളിൽ പ്രവർത്തിക്കുവാൻ പ്രാപ്തിയുള്ള യുവതി യുവാക്കളെ വാർത്തെടുക്കാൻ, വചനമനുസരിക്കാനുള്ള പഠനം, നേതൃത്വ വികസനം, സഭാ അധിഷ്ഠിത പരിശീലനം, പ്രായോഗിക ശുശ്രൂഷ പരിശീലനം, ക്‌ളാസ്മുറികൾക്ക് പുറത്തുള്ള പഠനം, പഠനം എല്ലാവർക്കും എന്നിവ ഈ കോൺഫറൻസുകളുട പ്രത്യേകതകളാണ്. ശുശ്രൂഷയിൽ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നതിനും 3 വർഷത്തെ സൗജന്യ ബൈബിൾ പഠനത്തിനും, പഠന സാമഗ്രികൾ, പരിശീലനങ്ങൾ, GAMMT സർട്ടിഫിക്കേഷൻ സഹായം എന്നിവ താത്പര്യമുള്ളവർക്ക് ലഭ്യമാകും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 150 പേർക്കാണ് പ്രവേശനം. പ്രവേശനം സൗജന്യമാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്നും കോൺഫറൻസുകൾക്ക് പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 8304885828 എന്ന നമ്പറിലും പത്തനംതിട്ട ജില്ലയിൽ നിന്നും കോൺഫറൻസിൽ പങ്കെടുക്കുന്നവർ 9567087870 എന്ന നമ്പറിലും ഉടൻ ബന്ധപ്പെടുക. കേരളത്തിലെ എല്ലാ ജില്ലകളിലും കോൺഫറൻസുകൾ നടത്തുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here