എൻ.എസ് നെല്ലിക്കുന്നം
കടപ്പാട് :- ജയ്സ് പാണ്ടനാട്
ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ കേരള സ്റ്റേറ്റ്: പ്രെയർ ബോർഡിൻ്റെ ആഭിമുഖ്യത്തിൽ കുമ്പനാട് മുട്ടുമൺ ICPF ക്യാമ്പ് സെൻററിൽ വച്ച് 26 മുതൽ 28 വരെ
കാത്തിരിപ്പ് യോഗം നടക്കും ശുശ്രൂഷയിൽ പ്രയോജനപ്പെടുവാൻ ആഗ്രഹിക്കുന്ന ദൈവദാസന്മാർക്കും സഹോദരന്മാർക്കും വളരെ പ്രയോജനമാണ് ഈ അവസരമെന്ന് സംഘാടകർ പറഞ്ഞു.
ഈ കാലഘട്ടത്തിൽ ദൈവം ശക്തമായി ഉപയോഗിക്കുന്ന അഭിഷിക്തന്മാർ വചന ശുശ്രൂഷ നിർവഹിക്കുകയും, ആത്മീയ ആരാധനകൾക്ക് നേതൃത്വം നൽക്കുകയും ചെയ്യുന്നു. സ്റ്റേറ്റ് ഓവർസിയർ റവ വൈ. റെജി, പ്രെയർ ബോർഡ് ഡയറക്ടർ പാസ്റ്റർ അനീഷ് ഏലപ്പാറ, പാസ്റ്റർ PT മാത്യു, പാസ്റ്റർ സജി മുട്ടം , ഇവാ ജോർജ്ജ് വർഗീസ് പാസ്റ്റർ സാം പി പൊന്നച്ചൻ എന്നിവർ നേതൃത്വം നൽകുന്നു.




