News :- G.M.TVPM
ഐ പി.സി മല്ലപ്പള്ളി സെന്ററിൽ കഴിഞ്ഞ 45 വർഷങ്ങൾ ശുശ്രൂഷകനായിരുന്ന കർത്തൃദാസൻ പാസ്റ്റർ സാമുവേൽ ജോൺ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കായംകുളം, മല്ലപ്പള്ളി, സിയോൺപുരം, മാമ്മൂട്, എഴോലിൽ, മുണ്ടത്താനം, കണിച്ചുകുളം തുടങ്ങിയ സഭകളിൽ ശുശ്രൂഷകനായിരുന്നു.മാതാപിതാക്കൾചാക്കോ ജോൺ & അക്കാമ്മ ജോൺ. ഭാര്യ : വെൺമണി നെടുവേലിയിൽ ചെറിയാച്ചായന്റെ (പാസ്റ്റർ ഉമ്മൻ ചെറിയാൻ) മകൾ സാലി സാമുവേൽ. മക്കൾ : പ്രയ്സി സഞ്ജു (കുവൈറ്റ്), പ്രിൻസി സുബിൻ (യു.എസ്.എ). മരുമക്കൾ : സഞ്ജു വൈദ്യൻ, സുബിൻ സാമുവേൽ.
സംസ്കാരം മാർച്ച് 11 ന് ഭവനത്തിലേയും, ഇന്ത്യ പെന്തകോസ്ത് ദൈവസഭ പൂവത്തൂർ സഭയിലെയും ശുശ്രൂഷകൾക്ക് ശേഷം നടക്കും. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബ അംഗങ്ങൾക്കായ് പ്രാർത്ഥിക്കുക




