Home Daily news ജാഗ്രത വേണം കേരളത്തിൽ അടുത്ത രണ്ടു് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷകൻ...

ജാഗ്രത വേണം കേരളത്തിൽ അടുത്ത രണ്ടു് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷകൻ ; തിരുവനന്തപുരത്ത് കനത്ത നാശം: പലയിടത്തും മണ്ണ് ഇടിച്ചിൽ

0

റിപ്പോർട്ടർ:- തോമസ് ജേക്കബ് കണ്ണൂർ

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ട സാഹചര്യത്തിൽ രണ്ടു ദിവസം കേരളത്തിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. അടുത്ത 48 മണിക്കൂറിനുള്ളിൽ ന്യൂനമർദം ശക്തിപ്രാപിച്ച് അതിതീവ്ര ന്യൂനമർദമാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. അറബിക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതിന്റെ ഭാഗമായുള്ള മഴയും ലഭിക്കുന്നുണ്ട്. ന്യൂനമർദത്തെ കാലാവസ്ഥാ കേന്ദ്രം നിരീക്ഷിച്ച് വരികയാണ്. തെക്ക് കിഴക്കൻ അറബിക്കടലിലും വടക്കൻ തമിഴ് നാടിനു മുകളിലും ചക്രവാതചുഴി നിലനിൽക്കുന്നു. ഇതിനാൽ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിച്ചിരിക്കുന്നു. ഇതിന്റെ സ്വാധീനത്താൽ കേരളത്തിൽ അടുത്ത രണ്ടു ദിവസം ഒറ്റപ്പെട്ട ശക്തമായ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തെക്കൻ കേരളത്തിൽ അതിശക്ത മഴ ഉണ്ടായേക്കാമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്. കനത്ത മഴയിൽ തിരുവനന്തപുരം ജില്ലയുടെ തീരദേശ മേഖലയിലും മലയോരമേഖലയിൽ വ്യാപകമായ നാശനഷ്ടമാണുണ്ടായത്. നഗരത്തിലും വെള്ളപ്പൊക്കമുണ്ട്. മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും പൂർണമായി തോർന്നിട്ടില്ല. രാത്രിയോടെ വീണ്ടും മഴ ശക്തിപ്രാപിക്കുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥാ കേന്ദ്രം നൽകുന്നത്.

1ജില്ലയുടെ മലയോര മേഖലകളായ പൊൻമുടി, പാലോട്, നെടുമങ്ങാട് എന്നിവിടങ്ങളിൽ മണ്ണിടിച്ചിൽ കാരണം വ്യാപകമായ നാശനഷ്ടമുണ്ട്. വാമനപുരം നദി കരകവിഞ്ഞൊഴുകുന്ന പശ്ചാത്തലത്തിൽ കനത്ത ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. നദീതീരത്ത് താമസിക്കുന്നവർ ആവശ്യമെങ്കിൽ മാറി താമസിക്കണമെന്നും നിർദേശമുണ്ട്. വിനോദസഞ്ചാര മേഖലകളിലുള്ളവരോടും എത്രയും വേഗം മടങ്ങാൻ നിർദേശം നൽകിയിട്ടുണ്ട്.
കനത്ത മഴയെ തുടർന്ന് റെയിൽ, റോഡ് ഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം നാഗർകോവിൽ പാതയിൽ മൂന്നിടത്ത് മണ്ണിടിച്ചിലുണ്ടായി. മണ്ണ് പൂർണമായും മാറ്റി ഗതാഗതം പൂർണതോതിൽ പുന:സ്ഥാപിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. ട്രാക്കിലെ മണ്ണ് മാറ്റാൻ ഇനിയും സമയം വേണ്ടിവരും. നെയ്യാറ്റിൻകരയിൽ പാലം ഭാഗികമായി തകർന്നതിനാൽ റോഡ് ഗതാഗതവും തടസ്സപ്പെട്ടു. ഇവിടെ തമിഴ്നാട്ടിലേക്കും തിരിച്ച് തിരുവനന്തപുരത്തേക്കുമുള്ള വാഹനങ്ങൾ വഴിതിരിച്ച് വിടുകയാണ്.
അതിതീവ്ര മഴയും റെഡ് അലേർട്ടും നിലനിൽക്കുന്ന തലസ്ഥാന ജില്ലയിൽ ഉന്നതതലയോഗം ചേർന്നു. ജില്ലയിൽ മഴക്കെടുതി കാരണമുണ്ടായ. നാശനഷ്ടം, മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലയിലെ ജനങ്ങളെ മാറ്റിപ്പാർപ്പിക്കൽ തുടങ്ങിയ കാര്യങ്ങളാണ് ഉന്നതതലയോഗം ചർച്ച ചെയ്തത്. ജില്ലാ കളക്ടർ നവ്ജോത് ഖോസ, മന്ത്രിമാരായ വി. ശിവൻകുട്ടി. ആന്റണി രാജു, ജില്ലാ പോലീസ് മേധാവി തിരവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here