എൻ.എസ് നെല്ലിക്കുന്നം
മുളക്കുഴ: ജാഗ്രതയോടെ യഹോവയെ അന്വേഷിക്കണമെന്ന് ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ റെജി.
ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് പ്രെയർ ഡിപ്പാർട്ട്മെൻ്റിൻ്റെ പ്രവർത്തനവും നൂറ് ദിന പ്രാർഥനാ സംഗമവും ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
1 രാജാ: 19: 11 – 13 ആസ്പദമാക്കി ഏലിയാവിൻ്റെ പ്രാർഥനാ ജീവിതം നാം മാതൃകയാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഭൂകമ്പത്തിൻ്റെ ഭീകരതയിലും കൊടുംകാറ്റിൻ്റെ രൗദ്രതയിലും തീയുടെ ഉഗ്രതയിലും ഏലിയാവ് യെഹോവയെ ജാഗ്രതയോടെ അന്വേഷിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറി പാസ്റ്റർ സാംകുട്ടി മാത്യൂ അധ്യക്ഷത വഹിച്ചു. എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. ജയ്സൺ തോമസ് അനുഗ്രഹ പ്രാർഥന നടത്തി.
പാസ്റ്റർന്മാരായ പി എ ജറാൾഡ്, വി പി തോമസ്, വൈ ജോസ്, ജെയ്സ് പാണ്ടനാട്, റെന്നി ഇടപ്പറമ്പിൽ, ജോൺസൺ ജോർജ്, ബിജു ജോയി, ബ്രദർ ജോസഫ് മറ്റത്തുകാല, അജി കുളങ്ങര എന്നിവർ ആശംസകൾ അറിയിച്ചു.
പാസ്റ്റർ അനീഷ് ഏലപ്പാറ ഡയറക്ട്റായും പാസ്റ്റർ കെ എ ഡേവിഡ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു.
വാർത്ത: മീഡിയാ ഡിപ്പാർട്ട്മെൻ്റ്
കേരളാ.




