ജി.എം തിരുവനന്തപുരം
ഐ പി സി ജനറൽ സെക്രട്ടറി പാസ്റ്റർ ബേബി വർഗീസ് ഉടൻ രാജിവച്ച് പുറത്ത് പോകണമെന്ന വിശ്വാസ സമൂഹത്തിൻ്റെ ആവശ്യം സോഷ്യൽ മീഡിയാകളിൽ വൈറലാകുന്നു. ഐ.പി സി യിൽ തെരെഞ്ഞെടുക്കപ്പെടാത്ത സ്വയപ്രഖ്യാപിത സെക്രട്ടറിയാണ് ബേബി വർഗീസെന്നും, യഥാർത്ഥ സെക്രട്ടറി പാസ്റ്റർ സാം ജോർജ്ജാണെന്നുമാണ് വിശ്വാസം സമൂഹം പറയുന്നത്. കേരള സ്റ്റേറ്റ് കൗൺസിലും പ്രസ്ബിറ്ററിയും എടുത്ത തീരുമാനത്തെ മരവിപ്പിക്കുവാൻ ബേബി വർഗീസ് കത്ത് ഇറക്കിയത് ഏത് അധികാരത്തിലാണ് എന്നോരു ചോദ്യവും ഉയരുന്നു. ജനറൽ എക്സിക്യൂട്ടീവ്സിനോ, ജനറൽ കൗൺസിലിനോ അറിവില്ലാത്ത ഒരു കാര്യമാണ് പാസ്റ്റർ ഷിബു നെടുവേലിക്കെതിരെ പാസ്റ്റർ ബേബി വർഗീസ് മരവിപ്പ് കത്ത് ഇറക്കിയത്. മാത്രവും മല്ല
ഇന്ത്യയിലെ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിരിക്കുന്ന IPC യെന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സംഘടനയുടെ ജനറൽ സെക്രട്ടറി എന്ന വ്യാജേന (ഏലൂർ രജിസ്റ്റർ ഓഫിസ് അംഗീകരിച്ചിട്ടില്ലാത്ത Dr. Pr. BABY VARGHESE എന്ന വ്യക്തി) IPC സംഘടനയുടെ വിവിധ സമിതികൾ എടുക്കുന്ന തീരുമാനങ്ങൾക്ക് എതിരെ വ്യാജ കത്തുകൾ പ്രസിദ്ധികരിക്കുകയും, സംഘടനയുടെ സമാധാനപരമായ പ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിക്കുകയും, സൊസൈറ്റിയുടെ അംഗങ്ങളിൽ ദുരൂഹത വളർത്തുകയും ചെയ്യുന്നതിനാൽ *അമേരിക്കൻ പൗരത്വമുള്ള* ഇദ്ദേഹത്തിന് എതിരെ ബന്ധപ്പെട്ട വകുപ്പിൽ പരാതി ലഭിച്ചതിനാൽ നിയമ നടപടികൾ എടുക്കുന്നതിൻ്റെ ഭാഗമായി കേന്ദ്ര ഏജൻസിയുടെ അന്വഷണം ആരംഭിച്ചതായും ഉടൻ അറസ്റ്റു ഉണ്ടാകുമെന്നും കേൾക്കുന്നു.
പാസ്റ്റർ ബേബി വർഗ്ഗീസ് OCI കാർഡ് ഉള്ള വ്യക്തിയാണ്. അമേരിക്കൻ പൗരത്വം സ്വീകരിച്ചിരിക്കുന്ന വ്യക്തി ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയായ IPC യുടെ എക്സിക്യൂട്ടിവ് അംഗമായി സഭാ പ്രവർത്തനങ്ങൾ നടത്തുന്നത് കുറ്റകരമാണ്.
മാത്രമല്ല നേപ്പാൾ ക്രിസ്തീയ പ്രവർത്തനത്തിന് അനുവാദമില്ലാത്ത രാജ്യമാണ്. USA പൗരത്വമുള്ള ബേബി വർഗ്ഗീസ് അനധികൃതമായി നേപ്പാളിൽ മതപരിവർത്തനം ചെയ്യുകയും, ഇന്ത്യയിൽ സൊസൈറ്റി രജിസ്ട്രേഷൻ ആക്ട് പ്രകാരമുള്ള സംഘടനയുടെ നേപ്പാളിൽ നിന്നുള്ള പ്രതിനിധി ആയിരിക്കുന്നത് ഒക്കെ ഗുരുതരമായ നിയമ പ്രശ്നങ്ങൾക്കും, കേസ്സ്, അറസ്റ്റ് എന്നിവക്ക് കാരണമാകും.
കേസ് ഉണ്ടായാൽ പാസ്പോർട്ട് ബ്ലോക്ക് ചെയ്യപ്പെടും, ഇമിഗ്രേഷൻ ഡിപ്പാർട്ട്മെന്റിൽ റിപ്പോർട്ട് ചെന്നാൽ വിദേശത്തെക്ക് പോകാൻ കഴിയാതെ വരും.
USA യിലെക്ക് പോയ ശേഷമാണെങ്കിലും കേസ് ഉണ്ടായാലും പിന്നീട് ഇന്ത്യയിലെക്ക് തിരിച്ച് വരാൻ പറ്റാതെയാവും, വന്നാൽ അറസ്റ്റ് ചെയ്യാപ്പെടാം.
ആകയാൽ തല്ക്കാലം ഡാളസിലെക്ക് വണ്ടി കയറുക,അടുത്ത ദിവസം തന്നെ യാതോരു ഗുണവും ഇല്ലാത്ത ഈ സെക്രട്ടറി സ്ഥാനം രാജിവച്ച് കർത്താവിന് വേണ്ടി ഇനിയുള്ള നാളുകൾ കഴിച്ച് പോകുക എന്ന ഉപദേശമാണ് മീഡിയാകളിൽ വൈറലാകുന്നത്.




