Home Daily news ജീവകാരുണ്യ പ്രവർത്തനത്തിൽ പാസ്റ്റർ ജോൺ എസ് മരത്തിനാൽ മാതൃകയാകുന്നു

ജീവകാരുണ്യ പ്രവർത്തനത്തിൽ പാസ്റ്റർ ജോൺ എസ് മരത്തിനാൽ മാതൃകയാകുന്നു

0

വാർത്ത :- എന്നെസ് നെല്ലിക്കുന്നം.

അശരണർക്കും , വിധവകൾക്കും , ആശയറ്റ വർക്കും , ഒന്നും മില്ലാത്ത പട്ടിണി പാവങ്ങൾക്കും ഒരത്താണിയാകുകയെന്നത് ഒരു പുണ്യ പ്രവർത്തിയാണ്. പണമുണ്ടെങ്കിലും കൊടുക്കുവാനുള്ള ഒരു മനസ് ഇല്ലെങ്കിൽ എന്തു പ്രയോജനം ? ഇവിടെ ഇതാ…. ഇന്ത്യാ പെന്തെകോസ്തു ദൈവസഭയിൽ ജീവകാരുണ്യ പ്രവർത്തന രംഗത്ത് മറ്റുള്ളവർക്ക് ഒരു മാതൃകയാകുന്നു പാസ്റ്റർ ജോൺ എസ് മരത്തിനാൽ . ഐ.പി.സി കുമ്പനാട് സ്റ്റേറ്റ് ഓഫീസിൽ സ്റ്റാഫ് അസിസ്റ്റന്റ് ആയിരുന്ന – മരണപ്പെട്ട നിലമ്പൂർ സ്വദേശിയായ ബ്രദർ റോയിയുടെ കുടുംബത്തിന് 75,000(എഴുപത്തിഅയ്യായിരം) രൂപ വിധവയായ റോയിയുടെ ഭാര്യയ്ക്ക് സഹായഹസ്തം നീട്ടി. കഴിഞ്ഞ ദിവസം(16/2/) ൽ നിലമ്പൂരിലുള്ള ഭവനത്തിൽ നേരിട്ടെത്തിയാണ് സഹായം നൽകിയത്. 50.000 രൂപ താല്ക്കാലിക ആവശ്യങ്ങൾക്കും , 25000 രൂപ കുട്ടിയുടെ വിദ്യാഭ്യാസ ചെലവിനും മാണ് നൽകിയത്. ഐ.പി.സി. കേരള സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ബ്രദർ വാളകംകുഞ്ഞച്ചൻ , പാസ്റ്റർ പി.സി.ജോസഫ് എന്നിവർ പാസ്റ്റർ മരത്തിനാലിനോടപ്പം സന്നിഹിതരായിരുന്നു അനേകർക്ക് അത്താണിയാകുന്ന പാസ്റ്റർ ജോൺ എസ് മരത്തിനാലിനെ ഓർത്ത് പ്രാർത്ഥിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here