Home Daily news *ഡയാലിസിസിൻ്റെ നടുവിലും, കർത്താവിൻ്റെ ധീര പോരാളി*

*ഡയാലിസിസിൻ്റെ നടുവിലും, കർത്താവിൻ്റെ ധീര പോരാളി*

0

News:- വർഗീസ് റ്റി. എം മൈസൂർ (കർണാടക ചാപ്റ്റർ)

മൈസൂർ: ദീർഘ വർഷങ്ങളായി മൈസൂർ ഡിസ്ട്രിക്ടിൽ ഹുൻസൂർ താലൂക്കിൽ കർത്തൃവേലയിലായിരുന്ന പാസ്റ്റർ ജോയ് കെ പി കഴിഞ്ഞ ചില നാളുകൾക്കു മുമ്പ് ശാരീരികമായ അസ്വാസ്ഥ്യം നിമിത്തം വൈദ്യ പരിശോധനയ്ക്ക് വിധേയനായി.അതിൽ നിന്ന് തന്റെ കിഡ്നികൾ ശരിയായി പ്രവർത്തിക്കുന്നില്ല എന്ന് കണ്ടെത്തി. തുടർന്ന് ഡോക്ടർമാർ ഡയാലിസിസ് നിർദ്ദേശിക്കുകയായിരുന്നു. ഇപ്പോൾ ആഴ്ചയിൽ മൂന്നുതവണ താൻ ഡയാലിസിസിന് വിധേയനായി കൊണ്ടിരിക്കുന്നു. ആഴ്ചയിൽ മൂന്നുതവണയുള്ള ഈ ഡയാലിസിസ് ഭാര്യയും രണ്ടു മക്കളും ഉള്ള കുടുംബത്തിന് സാമ്പത്തികമായ വലിയ ഒരു ബാധ്യതയാണ് വരുത്തി വയ്ക്കുന്നത്. ആയതിനാൽ ഈ ദൈവദാസനെയും കുടുംബത്തെയും ഓർത്തു പ്രാർത്ഥിക്കുകയും സുമനസ്സുകളിൽ നിന്ന് സഹായവും പ്രതീക്ഷിക്കുന്നു.

ദൈവദാസന്റെ ഫോൺ നമ്പർ 9482386977

LEAVE A REPLY

Please enter your comment!
Please enter your name here