Home Daily news *പ്രയർ ഡ്രൈവും ചികിത്സാ സഹായവും*

*പ്രയർ ഡ്രൈവും ചികിത്സാ സഹായവും*

0

ജി.എം ന്യൂസ് റിപ്പോർട്ടർ:-റ്റി എം വർഗിസ് മൈസൂർ (കർണാടക ചാപ്റ്റർ)

ഹുൻസൂർ : ക്രൈസ്തവ എഴുത്തുപുരയുടെ മിഷൻ പ്രവർത്തന സെക്ഷൻ്റെ ആഭിമുഖ്യത്തിൽ മൈസൂർ ഡിസ്റ്റിക് ഹുൻസൂർ താലൂക്കിൽ പ്രയർ ഡ്രൈവ് നടന്നു. മൈസൂർ യൂണിറ്റിന്റെ മിഷൻ കോഡിനേറ്റർ പാസ്റ്റർ വർഗീസ് റ്റി എം നേതൃത്വം നൽകി. പാസ്റ്റർ സിറ്റി ജോസഫ് അധ്യക്ഷത വഹിച്ചു. . പ്രസ്തുത പ്രയർ ഡ്രൈവ് ഹുൻസൂർ താലൂക്കിന്റെ വിവിധ മേഖലകളിൽ കടന്നുപോയി പ്രാർത്ഥിക്കുവാൻ ഇടയായി തീർന്നു. പാസ്റ്റർ സിബിച്ചൻ, പാസ്റ്റർ ജോസഫ് മാത്യു, പാസ്റ്റർ ബാബു ഗീവർഗീസ് എന്നിവർ സന്നിഹിതരായിരുന്നു. ആഴ്ചയിൽ മൂന്ന് തവണ ഡയാലിസിസിന് വിധേയനാകുന്ന പാസ്റ്റർ ജോയ് കെ പി യെ പ്രയർ സംഘം സന്ദർശിക്കുകയും ക്രൈസ്തവ എഴുത്തുപുരയുടെ ചികിത്സാ സഹായനിധി കൈമാറുകയും ‘ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here