Home Daily news നരബലി അറിഞ്ഞു് കേരളം ഞെട്ടി. സംഭവം പത്തനംതിട്ട ജില്ലയിൽ

നരബലി അറിഞ്ഞു് കേരളം ഞെട്ടി. സംഭവം പത്തനംതിട്ട ജില്ലയിൽ

0

വാർത്ത :- NS Nellikunnam

പത്തനംതിട്ട ഇലന്തൂരിൽ ദുർമന്ത്രവാദത്തിന്റെ ഭാഗമായ നരബലിക്കു വേണ്ടി കൊച്ചിയിൽനിന്നു സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. സ്ത്രീകളെ കൊന്ന് കഷ്ണങ്ങളാക്കി തിരുവല്ലയ്ക്കു സമീപം കുഴിച്ചിടുകയായിരുന്നു എന്നാണു പൊലീസ് പറയുന്നത്. കേസിൽ കൊലയാളി ഉൾപ്പെടെ 3 പേർ പിടിയിലായി. തിരുവല്ല സ്വദേശി ഭഗവൽ സിങ്, ഭാര്യ ലൈല, സ്ത്രീകളെ കടത്തിക്കൊണ്ടുപോയ ഏജന്റ് മുഹമ്മദ് ഷാഫി എന്ന ഷിഹാബ് എന്നിവരാണ് പിടിയിലായത്.
ദുർമന്ത്രവാദത്തിന്റെ ഭാഗമായ നരബലിക്കു വേണ്ടിയാണു ക്രൂരകൃത്യം ചെയ്തതെന്നു പൊലീസ് വ്യക്തമാക്കി. സമ്പദ് സമൃദ്ധിക്കുവേണ്ടി
ഐശ്വര്യപൂജയ്ക്കിടെ സ്ത്രീകളെ അതിക്രൂരമായി തലയറുത്തു കൊലപ്പെടുത്തിയെന്നാണ് സൂചന. സ്ത്രീകളെ വശീകരിച്ചാണു
ദുർമന്ത്രവാദത്തിനായി തട്ടിക്കൊണ്ടു പോയത്. കടവന്ത്ര സ്റ്റേഷൻ പരിധിയിൽ പൊന്നുരുന്നി പഞ്ചവടി കോളനിയിൽനിന്നു കാണാതായ പത്മം (52), കാലടി സ്വദേശിനി റോസിലി (50) എന്നിവരാണു കൊല്ലപ്പെട്ടത്.
ലോട്ടറി വിൽപനക്കാരാണ് സ്ത്രീകൾ. പത്മത്തെ സെപ്റ്റംബർ 26നാണു കാണാതായത്. ആറു മാസം മുൻപാണു റോസിലിയെ കാണാതായതെന്നു നാട്ടുകാർ പറയുന്നു.
സ്ത്രീകളെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഫോൺ സിഗ്നൽ പത്തനംതിട്ടയിൽ കാണിച്ചിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണു കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
അരുംകൊലയിൽ നടുങ്ങി നിൽക്കുകയാണ് പത്തനംതിട്ട ഇലന്തൂർ നിവാസികൾ. പത്തനംതിട്ട ഇലന്തൂരിൽ പൂജയും മന്ത്രവും വൈദ്യവുമായി നാട്ടുകാർക്കിടയിൽ സാധാരണ ഒരു കുടുംബത്തെ പോലെ ജീവിച്ച വ്യക്തികളാണ് നരബലിയെ തുടർന്ന് പിടിയിലായ ഭഗവലും ഭാര്യ ലളിതയും. തങ്ങൾക്കെല്ലാം സുപരിചിതരായ
ഇവരുടെ വീട്ടിൽ നരബലി നടന്നുവെന്ന് നാട്ടുകാർക്ക് വിശ്വസിക്കാനാകുന്നില്ല.വലിയ ഒഴിഞ്ഞ പറമ്പിലാണ് ഭഗവലും ഭാര്യയും താമസിക്കുന്ന വീട്. വീടിന് തൊട്ടടുത്തായി ഒരു കാവുണ്ട്. അവിടെയാണ് നരബലിയുമായി ബന്ധപ്പെട്ട പൂജ നടന്നിരിക്കുന്നത്. ശേഷം വീടിന് പിന്നിലുള്ള ഒഴിഞ്ഞ പറമ്പിലാണ്
കൊലപാതകം നടത്തിയിരിക്കുന്നത്.
പണ്ട് മുതലേ ഇവിടെ താമസിക്കുന്നവരാണ് ഭഗവലും ലളിതയും. ഭഗവലിന്റെ അച്ഛൻ പ്രദേശത്തെ പ്രസിദ്ധനായ തിരുമ്മലുകാരനാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഭഗവലിനെ കുറിച്ച് നല്ല അഭിപ്രാ മാത്രമേ നാടിലുണ്ടായിരുന്നുള്ളൂ വീട്ടിൽ പൂജയും മന്ത്രവുമെല്ലാം
നടക്കുന്നുണ്ടെന്ന് അറിയാമായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. നിലവിൽ കൊല്ലപ്പെട്ട സ്ത്രീകളുടെ മൃതദേഹം കണ്ടെത്താനായി വീടിന് പിന്നിലെ പറമ്പിൽ കുഴിച്ചുകൊണ്ടിരിക്കുകയാണ്.
ഇന്ന് രാവിലെയാണ് തിരുവല്ലയിൽ നരബലി നടന്നുവെന്ന വാർത്ത പുറത്ത് വന്നത്. ഐശ്വര്യവും സമ്പത്തും ലഭ്യമാകാനുള്ള സർവൈശ്വര്യ പൂജയ്ക്ക് വേണ്ടിയായിരുന്നു 2 സ്ത്രീകളെ
കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന് പ്രതികൾ നൽകിയ മൊഴി. കൊച്ചി കടവന്ത്രയിൽ ലോട്ടറി വിൽപ്പനക്കാരിയായ പത്മയാണ് കൊല്ലപ്പെട്ടവരിൽ ഒരാൾ. പത്മയുടെ തിരോധാനമാണ് നരബലിയെ കുറിച്ചുള്ള വെളിപ്പെടുത്തലിലേക്ക് വഴി തെളിച്ചത്. കഴിഞ്ഞ മാസം 26-ാം തിയതി പത്മയുടെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പൊലീസിനെ തിരുവല്ലയിൽ എത്തിച്ചത്. പിന്നീടാണ് സമാന രീതിയിൽ കാലടിയിൽ നിന്ന് മറ്റൊരു യുവതിയേയും കാണാനില്ലെന്ന കാര്യം പൊലീസ് അന്വേഷണത്തിൽ കണ്ടെത്തുന്നത്. ജൂൺ മാസമാണ് തൃശൂർ സ്വദേശിനിയായ റോസ്ലിയെ കാലടിയിൽ നിന്ന് കാണാതാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here