സുനിൽ ഒറ്റപ്പാലം
ചെന്നൈ: തമിഴ്നാട് തഞ്ചാവൂർസരസ്വതി മഹൽ ലൈബ്രറിയിൽ നിന്ന് മോഷണം പോയ ഏകദേശം 300 വർഷം മുമ്പ് അച്ചടിച്ച ലോകത്തിലെ ആദ്യത്തെ തമിഴ് ബൈബിൾ ലണ്ടനിലെ മ്യൂസിയത്തിൽ നിന്ന് കണ്ടെത്തി. കണ്ടെത്തിയ കൈയെഴുത്തുപ്രതി തിരികെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് തമിഴ്നാട് സ്റ്റേറ്റ് പുരാവസ്തു ഗവേഷണ വകുപ്പ്. 2005ൽ തഞ്ചാവൂരിൽ നിന്നാണ് ബൈബിൾ മോഷണം പോയത്. പതിനേഴ് വർഷം മുമ്പ് സരസ്വതി മഹൽ ലൈബ്രറിയിലെത്തിയ വിദേശികളാണ് പുരാതന ബൈബിൾ മോഷ്ടിച്ചതെന്ന് സംശയിക്കുന്നു. തഞ്ചാവൂർ ജില്ലയിൽ അച്ചടിശാല സ്ഥാപിച്ചതിന് ശേഷം 1715-1718 കാലഘട്ടത്തിൽ ഇന്ത്യയിലെ ആദ്യത്തെ പ്രൊട്ടസ്റ്റന്റ് മിഷനറി ബർത്തലോമിയസ് സീഗൻബാൽഗ് ആണ് ബൈബിൾ അച്ചടിച്ചത്. കൈയെഴുത്തുപ്രതി തഞ്ചാവൂർ ബോൺസ്ലെ രാജവംശത്തിന്റെ അന്നത്തെ ഭരണാധികാരിയായിരുന്ന തുലാജി രാജ സെർഫോജിക്ക് സമ്മാനിച്ചതായിരുന്നു
.2005 ഒക്ടോബർ 10-ന് തഞ്ചാവൂർ ജില്ലയിലെ സെർഫോജി
കൊട്ടാരത്തിന്റെ ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ തഞ്ചാവൂർ വെസ്റ്റ് പോലീസ് സ്റ്റേഷനിൽ പുരാതന ബൈബിൾ മോഷണം പോയതായി കാണിച്ച് പരാതി നൽകുകയും അന്വേഷണത്തിൽ പുരോഗതി ഇല്ലാത്തതിനെ തുടർന്ന് പോലീസ് സിഎസ്ആർ മാത്രം രജിസ്റ്റർ ചെയ്ത് കേസ് അവസാനിപ്പിച്ചു. എന്നാൽ, 2017 ഒക്ടോബർ 17-ന് സരസ്വതി മഹൽ ഗ്രന്ഥശാലാ ഭാരവാഹിയായ ഇ രാജേന്ദ്രൻ പുരാതന ബൈബിൾ കാണാതായതായി ഐഡൽ വിംഗ് സിഐഡിക്ക് പരാതി
നൽകിയിരുന്നു. ഐപിസി സെക്ഷൻ 380 (താമസ ഭവനത്തിലെ മോഷണം) പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഡയറക്ടർ ജനറൽ ഓഫ് പോലീസ്, ഐഡൽ വിംഗ്, കെ ജയന്ത് മുരളി, മറ്റ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ പുതിയ
നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ, രണ്ട് വർഷം മുമ്പ് കാണാതായ ബൈബിൾ കണ്ടെത്താൻ പോലീസ് ഇൻസ്പെക്ടർക്ക് കീഴിൽ പ്ര സംഘം രൂപീകരിച്ചു.




