വാർത്ത: എൻ എസ് നെല്ലിക്കുന്നം
പാസ്റ്റർ റോയ് ജോഷ്യാ നേതൃത്വം നൽകുന്ന പട്ടം ഐ.പി.സി എലിം സഭയുടെ 28-ാം മത് വാർഷിക കൺവെൻഷൻ 22 മുതൽ 25 വരെ തിരുവനന്തപുരം മരപ്പാലം കുറവൻ ക്കോണം റോഡിൽ NSS. കരയോഗ സമീപം തയ്യാർ ചെയ്തിരിക്കുന്ന ഗ്രൗണ്ടിൽ നടക്കും. ഐ.പി.സി തിരുവനന്തപുരം നോർത്ത് സെന്റർ മ1 മിനിസ്റ്റർ കെ. ശാമുവേൽ ഉത്ഘാടനം നിർവഹിക്കും. പാസ്റ്ററന്മാരായ കെ.ജെ തോമസ് കുമളി, വർഗീസ് എബ്രഹാം റാന്നി, റോയി ജോഷ്യാ, ഷാജി എം.പോൾ . എന്നിവർ വചനപ്രഘോഷണം നടത്തും. പ്രൈസ് ആന്റ് വർഷിപ്പ് JB WC നടത്തും. എല്ലാ ദിവസവും വൈകിട്ട് 6 മുതൽ 8 മണി വരെയാണ് സമയം. സഹോദരന്മാരായ ജയൻ, ആന്റണി, . ജോഷ്യാ ജോസഫ് എന്നിവർ നേതൃത്വം നൽകുന്നു.





