Home Daily news തലമുറകൾക്കായുള്ള പ്രാർത്ഥന ആഗസ്റ്റ് 10 ഞായറാഴ്ച വൈകുന്നേരം 05 മണി മുതൽ 08.30 വരെ ഐ...

തലമുറകൾക്കായുള്ള പ്രാർത്ഥന ആഗസ്റ്റ് 10 ഞായറാഴ്ച വൈകുന്നേരം 05 മണി മുതൽ 08.30 വരെ ഐ പി സി നെയ്യാറ്റിൻകര സെൻററിലെ താച്ചോട്ട് കാവ് ഐ പി സി മഹനീയം സഭാ ഹാളിൽ നടന്നു.

0

Pr Shaiju Vellanad



തിരുവനന്തപുരം  :  ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ നെയ്യാറ്റിൻകര സെന്ററും ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ തിരുവനന്തപുരം മേഖലയും സംയുക്തമായി നടത്തിയ തലമുറകൾക്കായുള്ള പ്രാർത്ഥന കൂട്ടായ്മ ഏറെ അനുഗ്രഹമായിരുന്നു. നെയ്യാറ്റിൻകര സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ ജോസഫ് ലഘു സന്ദേശത്തോടൊപ്പം ഉത്ഘാടനം നിർവ്വഹിച്ചു. ഐ പി സി തിരു. നോർത്ത് സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ ശാമുവൽ കുട്ടികളെ അനുഗ്രഹിച്ച് പ്രാർഥിച്ചു. ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ  തിരുവനന്തപുരം മേഖലാ ഭാരവാഹികളായ പ്രസിഡന്റ് ജയ്സൺ സോളമൻ, വൈസ് പ്രസിഡന്റുമാരായ പാസ്റ്റർ എൻ വിജയകുമാർ, പാസ്റ്റർ കെ എസ് ബൈജു, സെക്രട്ടറി ഷിബു വിക്ടർ, ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ നെയ്യാറ്റിൻകര സെന്റർ ഭാരവാഹികളായ സൂപ്രണ്ട് പാസ്റ്റർ പ്രസാദ്, ഡെപ്യൂട്ടി സൂപ്രണ്ട് പാസ്റ്റർ ഇഷോ വർഗീസ്, സെക്രട്ടറി അനീഷ്, ട്രഷറർ സുഗുണ ഭായി, മേഖലാ പ്രതിനിധി ബിന്ദു എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here