Home Daily news **പാസ്റ്റർ കെ.റ്റി ചാക്കോ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു*

**പാസ്റ്റർ കെ.റ്റി ചാക്കോ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു*

0

എൻ എസ് നെല്ലിക്കുന്നം

ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ കോന്നി സെൻ്ററിൽപ്പെട്ട വെള്ളപ്പാറ സഭ അംഗമായ പാസ്റ്റർ K T ചാക്കോ 1969 ൽ ദൈവം തനിക്ക് കൊടുത്ത ദർശന പ്രകാരവും ദൈവീക നിയോഗ പ്രകാരവും കർത്താവിൻ്റെ വേലക്കായി തന്നെ സമർപ്പിക്കുകയും അതിൻ പ്രകാരം ദൈവവചന പഠനത്തിനുശേഷം വിവിധ ഇടങ്ങളിൽ കർത്താവിന്റെ മഹത്വമുള്ള വേലയിൽ കുടുംബമായി ശുശ്രൂഷിപ്പാൻ ദൈവം സഹായിച്ചു.കഴിഞ്ഞ 56 ൽ പരം വർഷങ്ങൾ ഇന്ത്യാ പെന്തകോസ്ത് ദൈവസഭയുടെ മല്ലപ്പള്ളി, പത്തനംതിട്ട,റാന്നി വെസ്റ്റ്, കോന്നി തുടങ്ങിയ വിവിധ സെന്ററുകളിൽ സഭാ ശുശ്രൂഷയോടുള്ള ബന്ധത്തിൽ പ്രവർത്തിപ്പിക്കാൻ ഇടയായി.കഴിഞ്ഞ ചില നാളുകളായി ശരീരത്തിലുണ്ടായ രോഗങ്ങൾ നിമിത്തം ഭവനത്തിൽ വിശ്രമിച്ചു വരവേ ഇന്ന് (10/08/25) പ്രഭാതത്തിൽ താൻ പ്രിയം വെച്ച കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ശവസംസ്‌കാരം നാളെ (11/08/25)ഐപിസി വെള്ളപ്പാറ സെമിത്തേരിയിൽ.
ഭാര്യ – കുഞ്ഞമ്മ ചാക്കോ
മക്കൾ:=സണ്ണി സാം ജെസി
മരുമക്കൾ:=എലിസബത്ത്, ടെസി സജി പാസ്റ്റർ

LEAVE A REPLY

Please enter your comment!
Please enter your name here