Home Daily news തിരുവനന്തപുരം ഐ.പി.സി താബോർ ,ശ്രീമതി ബേബി യ്ക്ക് വീട് പുതുക്കിപണിത് താക്കോൽ കൈമാറി

തിരുവനന്തപുരം ഐ.പി.സി താബോർ ,ശ്രീമതി ബേബി യ്ക്ക് വീട് പുതുക്കിപണിത് താക്കോൽ കൈമാറി

0

വാർത്ത:- എന്നെസ് നെല്ലിക്കുന്നം

തിരുവനന്തപുരം ഐപിസി താബോർ സഭ തിരുവനന്തപുരത്തിന്റെ അഭിമാനമാണ്. ചാരിറ്റി രംഗത്ത് സമാനതകൾ ഇല്ലാത്ത പ്രവർത്തനത്തിലൂടെ വീണ്ടും മാതൃകയായി. സഹവിശ്വാസികളെ കരുതുന്ന -അവരുടെ അവസ്ഥകൾ കണ്ടെറിഞ്ഞു സഹായ ഹസ്തം നീട്ടുന്ന സഭയാണ് ഐ.പി.സി താബോർ തിരുവനന്തപുരം . താബോർ സഭയിലെ അംഗവും തിരുമല ഓടാംകുഴിമേലേ പുത്തൻ വീട്ടിൽ ഏക യായി കഴിയുന്ന ശ്രീമതി ബേബിയുടെ വീട് പുതുക്കി താമസയോഗ്യമാക്കി താക്കോൽ കൈമാറി.

ഐപിസി താബോർ സഭ ചാരിറ്റയുടെയും, സഭകമ്മറ്റിയുടെയും നേതൃത്വത്തിൽ രണ്ട് ലക്ഷത്തിലേറേ(200000) രൂപ മുടക്കി ആണ്‌ പണി പുറത്തീകരിച്ചത്. ചാരിറ്റി കൺവീനർ, ബ്രദർ ബിനു ജോർജ്, സഭ സെക്രട്ടറി ബ്രദർ ബിനു വി ജോർജ്,ട്രെഷറർ ബ്രദർ സക്കറിയ , ജോയിന്റ് ട്രെഷറർ ബ്രദർ ഓ. ജെ. പ്രസാദ്,പ്രോപ്പർട്ടി കൺവീനർ ബ്രദർ. ജോണി, ,കമ്മിറ്റി അംഗം ബ്രദർ വർഗീസ്. റ്റി. മാത്യുവിന്റെയും നിറ സാന്നിത്യത്തി ൽ സഭാ ശുശ്രുഷകൻപാസ്റ്റർ അജു ജേക്കബ് പ്രാർത്ഥിച്ചു താക്കോൽ കൈ മാറി ബ്രദർ ഐസക്ക് സാർ പബ്ളിസിറ്റിയുടെ ചുമതല വഹിക്കുന്നു.

ഐ.പി.സി താബോർ ആശ്വാസ ഭവൻ

കോവിഡിന്റെ ആരംഭ മൂർദ്ധന്യാവസ്ഥയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന കർതൃ ദാസന്മാർക്ക് സാമ്പത്തിക സഹായം, വിവാഹo, വിദ്യാഭ്യാസം, വൈദ്യസഹായം തുടങ്ങിയ മേഖലകളിലും സജീവമായി കാരുണ്യ പ്രവർത്തനം നടത്തുവാൻ താബോർ സഭയ്ക്ക് കഴിഞ്ഞിട്ടുണ്ട്. വിഘ്നം കൂടാതെ തുടർന്നു വരുന്നു. സഭയുടെ പൂർണ്ണ ഉത്തരവാദിത്വത്തിൽ ആശ്വാസ ഭവൻ അനേകർക്ക് ആശ്വാസമായി കൊണ്ടിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here