Home Daily news *പ്രശസ്ത ഗിറ്റാറിസ്റ്റ് ജോസ് തോമസ് അന്തരിച്ചു*

*പ്രശസ്ത ഗിറ്റാറിസ്റ്റ് ജോസ് തോമസ് അന്തരിച്ചു*

0

തിരുവനന്തപുരം ബ്യൂറോ

കൊച്ചി : പ്രശസ്ത ഗിറ്റാറിസ്റ്റ് ജോസ് തോമസ് അന്തരിച്ചു. 55 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. കോട്ടയം ഈരാറ്റുപേട്ട സ്വദേശിയാണ്. വിവിധ ടെലിവിഷന്‍ ചാനലുകളിലെ മ്യൂസിക് റിയാലിറ്റി ഷോയിലെ സ്ഥിരം സാന്നിധ്യമായിരുന്നു. എസ്പി ബാലസുബ്രഹ്മണ്യം, യേശുദാസ്, കെ എസ് ചിത്ര തുടങ്ങിയ പ്രശസ്ത ഗായകരുടെ സംഗീത വേദികളില്‍ ഗിറ്റാറിസ്റ്റായി പ്രവര്‍ത്തിച്ചിരുന്നു. വിവിധ ക്രൈസ്തവ ഗാനങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട്.
മിനിക്കുട്ടി ജോസാണ് ഭാര്യ. മൂത്ത മകൻ അമൽ കീബോഡ് പ്ലെയറാണ്. ഇപ്പോൾ തൃപ്പുണിത്തുറ ആർ .എൽ .വി .സംഗീത കോളേജിൽ സംഗീത വിദ്യാർത്ഥിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here