വാർത്ത: ഷാജി വർഗ്ഗീസ് കലയപുരം
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റവിമുക്തൻ.
കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാർ ആണ് വിധിപ്രസ്താവിച്ചത്.എല്ലാ കേസുകളിൽ നിന്നും ഒഴിവാക്കി.കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തിൽവെച്ച് 2014 മുതൽ 2016 വരെയുള്ള കാലയളവിൽ കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ 13 തവണ പീഡിപ്പിച്ചെന്നാണ് കേസ്.105 ദിവസത്തെ വിസ്താരത്തിനുശേഷമാണ് കേസിൽ വിധിവന്നത്.
അംഗീകരിക്കാനാത്ത വിധിയെന്ന് എസ്.പി ഹരിശങ്കർഅപ്പീലിന് പോകണമെന്ന് കോട്ടയം മുൻ എസ്. പി S ഹരിശങ്കർസത്യസന്ധമായി മൊഴി നൽകിയ വർക്കുള്ള തിരിച്ചടി എന്ന് ഹരിശങ്കർ.ഇരയുടെ മൊഴി ഉണ്ടായിട്ടും വിധി എതിരായത് അംഗീകരിക്കാനാവില്ല100% ശിക്ഷ പ്രതീക്ഷിച്ചിരുന്നു എന്നും കോട്ടയം മുൻ എസ്.പി
കേസിൽ അപ്പീലിന് പോകുമെന്ന് പബ്ലിക് പ്രോസിക്യൂട്ടർഎന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് പബ്ളിക്ക് പ്രോസിക്യൂട്ടര്‍ ജിതേഷ് ജെ ബാബു.ശിക്ഷ ലഭിക്കുമെന്ന് തന്നെയാണ് കരുതിയിരുന്നത്.അപ്രതീക്ഷിത വിധിയെന്നും ജിതേഷ് ജെ ബാബു.




